കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്യാൻ കർണാടകയിലെ ബന്ദിപുർ കടുവാ സങ്കേതത്തിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ബന്ദിപുർ കടുവ സങ്കേതത്തിന്റെ ദൃശ്യഭംഗി അദ്ദേഹവും പങ്കുവെച്ചിരുന്നു.
ഈ യാത്രയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രവും ക്ലിക്ക് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി യാത്ര ചെയ്യുന്നതിന്റെ ചിത്രമാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ ബന്ദിപുർ സന്ദർശനത്തിലെ ഏറ്റവും മികച്ച ചിത്രമാണിത് എന്ന് ഞാൻ കരുതുന്നതിന്റെ കാരണം ഊഹിക്കുന്നവർക്ക് സമ്മാനമൊന്നുമില്ലെന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്.
No prizes for guessing why I think this is the best pic from the PM’s visit to Bandipur…😊 pic.twitter.com/7upAZiGWQN
— anand mahindra (@anandmahindra) April 9, 2023
നിരവധി ഉപയോക്താക്കളാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ആനന്ദ് മഹീന്ദ്രയ്‌ക്ക് പ്രധാനമന്ത്രിയുടെ ഈ ചിത്രം ഇഷ്ടപ്പെടാനുള്ള കാരണം മറ്റൊന്നുമല്ല, നരേന്ദ്രമോദി യാത്രയ്‌ക്കായി തിരഞ്ഞെടുത്ത വാഹനം മഹീന്ദ്രയുടെ ബൊലേറൊ പിക്ക്അപ്പ് ആണ്. വനത്തിൽ യാത്ര ചെയ്യുന്നതിനായി സപച്ചനിറം പൂശിയ വാഹനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് വനമേഖലയിലൂടെ അദ്ദേഹത്തിന്റെ യാത്ര.
Comments