ലക്നൗ : ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ നിന്നുള്ള വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . വിവാഹ ചടങ്ങിനിടെ വധു തന്റെ റിവോൾവർ ഉപയോഗിച്ച് വെടിവയ്‌ക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. വധുവിന്റെ അരികിൽ ഇരിക്കുന്ന വരൻ ഭയന്നിരിക്കുന്നതും ഈ വീഡിയോയിൽ വ്യക്തമാണ് .
ഹത്രാസ് നഗ്ല ശേഖ ഗ്രാമത്തിലാണ് വൈറലായ വിവാഹം നടന്നത് . സേലംപൂരിലെ ഒരു ഗസ്റ്റ് ഹൗസിലാണ് വിവാഹ ചടങ്ങ് നടന്നത് . 5 സെക്കൻഡ് ദൈർഘ്യമുള്ള ഈ വൈറൽ വീഡിയോയിൽ, പെൺകുട്ടിയുടെ പിന്നിൽ നിൽക്കുന്ന കറുത്ത ഷർട്ട് ധരിച്ച ഒരാൾ വധുവിന്റെ നേരെ റിവോൾവർ നീട്ടി. ഭർത്താവിനൊപ്പം വേദിയിൽ ഇരുന്ന വധു വെടിയുതിർത്തു. 4 റൗണ്ടാണ് വെടിയുതിർത്തത് . . ശേഷം പെൺകുട്ടി വീണ്ടും റിവോൾവർ പിന്നിൽ നിന്ന ആൾക്ക് കൈമാറി.സംഭവത്തിൽ ഹത്രാസ് പോലീസ് വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments