മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. താരത്തിന്റെ വാർത്തകൾ കേൾക്കാനായി കാത്തിരിക്കുകയാണ് ആരാധകർ. മഞ്ഞിൽ വിരിഞ്ഞ പൂവിൽ വില്ലനായി എത്തി തുടർന്ന് മലയാളക്കര മുഴുവൻ അടക്കിവാഴുന്ന താര രാജാവാവായി മാറിയ താരമാണ് മോഹൻലാൽ. അദ്ദേഹത്തിന് അഭിനയം മാത്രമല്ല പാട്ടും പാചകവും നൃത്തവുമൊക്കെ ജീവനാണ്.
Age 62 😎🔥
Lalettan shaking legs for #NattuNattu without any much practice 😍😍😍😍#Mohanlal @Mohanlal @tarak9999 @ssrajamouli @mmkeeravaani @AlwaysRamCharan pic.twitter.com/4hDzNcG2fA
— Mohanlal Fans Club (@MohanlalMFC) February 15, 2023
ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോ സമൂഹമാദ്ധ്യമത്തിൽ വൈറൽ ആവുകയാണ്. ഇത്തവണ ലാലേട്ടൻ ചുവടുവച്ചത് ഓസ്കർ ലഭിച്ച ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഒപ്പമാണ്. ഭാര്യ സുചിത്രയും നാട്ടു നാട്ടു എന്ന ഗാനത്തിന് മോഹൻലാലിനൊപ്പം ചുവടുവയ്ക്കുന്നുണ്ട്. താരത്തിന്റെ ഡാൻസ് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.
മോഹൻലാൽ ഫാൻസ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ വൈറലായത്. സദസിനെ അമ്പരപ്പിച്ചുകൊണ്ടുള്ള രീതിയിലായിരുന്നു താരത്തിന്റെ കിടിലൻ പെർഫോമൻസ്. എസ് എസ് രാജമൗലിയെയും രാംചരനെയും ജൂനിയർ എൻടി ആറിനെയും ടാഗ് ചെയ്ത ഈ പോസ്റ്റിന് നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഈ 62ആം വയസ്സിലും ലാലേട്ടന്റെ എനർജി ലെവൽ വേറെ ലെവൽ ആണെന്നും അദ്ദേഹത്തിന് മുന്നിൽ പ്രായം വെറും അക്കങ്ങൾ മാത്രമായി മാറുകയാണെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്.
കഴിഞ്ഞദിവസം നടൻ അക്ഷയ് കുമാറിനൊപ്പം ചുവടുവെച്ചത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു . രാജസ്ഥാനിലെ കല്യാണ ചടങ്ങിൽ പഞ്ചാബി പാട്ടിൽ താളം വയ്ക്കുന്ന മോഹൻലാലിന്റെ വീഡിയോ നടൻ അക്ഷയ് കുമാർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
I’ll forever remember this dance with you @Mohanlal Sir. Absolutely memorable moment 😊🙏 pic.twitter.com/GzIwcBbQ5H
— Akshay Kumar (@akshaykumar) February 10, 2023
Comments