അമൃത്സർ: അമൃത്പാൽ സിംഗിന്റെ അനുയായി പപ്പൽപ്രീത് സിംഗ് അറസ്റ്റിൽ. ഹോഷിയാർപൂരിൽ വെച്ച് ഡൽഹി പോലീസാണ് പിടികൂടിയത്. മാർച്ച് 18-ന് അമൃത് പാലിനൊപ്പം ഒളിവിൽ പോയ പപ്പൽപ്രീതിനായും അന്വേഷണം ശക്തമാക്കിയിരുന്നു. അടുത്ത കൂട്ടാളിയായ പപ്പൽപ്രീത് സിംഗിനെ പിടികൂടിയ സാഹചര്യത്തിൽ അമൃത്പാലിനെയും ഉടൻ പിടികൂടാനുള്ള സാധ്യതയുണ്ട്.
അമൃത്പാലിനൊപ്പം പപ്പൽപ്രീതിന്റെയും നിരവധി ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇരുവരും ഒളിവിൽ താമസിച്ചിരുന്നത് ഒരുമിച്ചായിരുന്നു. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്ന ചിത്രവും ട്രക്കിൽ യാത്രചെയ്യുന്ന ചിത്രവും പുറത്ത് വന്നിരുന്നു. അതിനാൽ ഇയാളെ ചോദ്യം ചെയ്താൽ അമൃത്പാലിനെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.
അമൃത്പാൽ സിംഗും കൂട്ടാളി പപ്പൽ പ്രീതി സിംഗും രക്ഷപ്പെട്ടത്തിനെ തുടർന്ന് പോലീസ് തൂടർച്ചയായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഈ കേസിൽ മറ്റ് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പ്പൽ പ്രീതിനെ പോലീസ് പിടികൂടിയിരിക്കുന്നത്.
Comments