കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നാദാപുരം പെരുമുണ്ടച്ചേരിയിലെ റോഡരികിൽ നിന്നാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നരിക്കാട്ടേരി കാരയിൽ കനാൽ-പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടത്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിലാണ് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സിഐ ഇവി ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡെത്തിയാണ് ബോംബുകൾ കസ്റ്റഡിയിലെടുത്തത്. സ്റ്റീൽ കണ്ടെയ്നറുകൾ തുരുമ്പെടുത്ത നിലയിലായിരുന്നു. പ്രദേശത്ത് മറ്റെന്തെങ്കിലും തരത്തിലുള്ള സ്ഫോടക വസ്തുക്കൾ ഉണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments