രാജ്യത്ത് നൂതനമായ പരിഹാരമാർഗങ്ങളും ഉത്പന്നങ്ങളും സൃഷ്ടിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കണം; രാഷ്ട്രപതി ദ്രൗപദി മുർമു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് നൂതനമായ പരിഹാരമാർഗങ്ങളും ഉത്പന്നങ്ങളും സൃഷ്ടിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കണം; രാഷ്‌ട്രപതി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 08:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് നൂതനമായ പരിഹാരമാർഗങ്ങളും ഉത്പന്നങ്ങളും സൃഷ്ടിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ട സമയമാണിതെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സ്ത്രീകൾക്ക് കൂടുതൽ പിന്തുണ നൽകിയാൽ അവർ ഈ മേഖലയിൽ മികച്ചനേട്ടം കാഴ്‌ച്ചവെക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു. നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ പതിനൊന്നാമത് ബിനാലെ നാഷണൽ ഗ്രാസ്റൂട്ട് ഇന്നൊവേഷൻ ആൻഡ് ഔട്ട്സ്റ്റാൻഡിംഗ് ട്രഡീഷണൽ നോളജ് അവാർഡിൽ വെച്ചായിരുന്നു രാഷ്‌ട്രപതിയുടെ പരാമർശം.

കുടുംബങ്ങൾ സ്ത്രീകളെ കൂടുതൽ പിന്തുണയ്‌ക്കാൻ തുടങ്ങിയാൽ, അവർ മറ്റ് മേഖലകളിൽ ചെയ്യുന്നതുപോലെ നൂതന പരിഹാര മേഖലയിലും ഉത്പന്നങ്ങളിലും കൂടുതൽ സംഭാവനകൾ നൽകുമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്‌ട്രപതി പറഞ്ഞു. ‘ഇവിടെ ആദരിക്കപ്പെട്ട 13 ദേശീയ അവാർഡ് ജേതാക്കളിൽ ഒരു സ്ത്രീ മാത്രമേയുള്ളൂവെന്ന് ഞാൻ ശ്രദ്ധിച്ചു. എല്ലാ സ്ത്രീകളും അവരുടെ വീട്ടുജോലികളിലും മറ്റ് മേഖലകളിലുമാണ് സർഗ്ഗാത്മകത ദിനംപ്രതി ഉപയോഗിക്കുന്നത്. രാജ്യത്തിന് ആവശ്യമായ നൂതനമായ പരിഹാരങ്ങളും ഉൽപ്പന്നങ്ങളും കൊണ്ടുവരാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്’ എന്ന് രാഷ്‌ട്രപതി പറഞ്ഞു.

കുട്ടികളെയും യുവാക്കളെയും ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ് സർഗാത്മകത. വെല്ലുവിളികൾ നിറഞ്ഞ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ജിജ്ഞാസയും അന്വേഷണ മനോഭാവവും അനിവാര്യമാണ്. നമ്മുടെ കുട്ടികൾ പരിഹാരം കണ്ടെത്തുന്നവരായി മാറണം. അവരുടെ മനസ്സും ആ ദിശയിൽ പ്രവർത്തിക്കണം. കുട്ടികൾക്ക് പരിഹാരം കണ്ടെത്തുവാനുള്ള കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞാൽ അവർ ക്രിയാത്മകവും നൂതനവുമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും പൗരന്മാർക്ക് ഉത്തരവാദിത്വമുണ്ട്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ മേഖലയെ നവീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകർ, വ്യവസായ പ്രതിനിധികൾ എന്നിവരോട് രാഷ്‌ട്രപതി അഭ്യർത്ഥിച്ചു. സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിക്കുന്നതിന് ഏവരും പരിശ്രമിക്കണമെന്നും രാഷ്‌ട്രപതി നിർദേശിച്ചു

 

 

Tags: PresidentDroupadi MurmuMURMUWomens
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies