ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിയറ്റ്‌നാമിന്റെ പൊതു സുരക്ഷാ മന്ത്രി ജനറൽ പിഎച്ച് ടു ലാമുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ പ്രതിപാദിച്ചു. അജിത് ഡോവലിന്റെ ക്ഷണ പ്രകാരം ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോഴാണ് ഇരുവരുമായി ചർച്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ സുരക്ഷയും പ്രതിരോധവുമായ ബന്ധപ്പെട്ടകാര്യങ്ങൾ മെച്ചപ്പെടുത്താനും ഇരു രാജ്യങ്ങളും ചർച്ചനടത്തി. രാജ്യങ്ങളിൽ സമാധാനവും സമൃദ്ധിയും സുസ്ഥിരതയും നിലനിർത്തുന്നതിന് സംഭാവന നൽകാനും നേതാക്കൾ ഇരുവശത്തുമുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഇൻഡോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സമുദ്ര സുരക്ഷ, നാവിഗേഷൻ സ്വാതന്ത്ര്യം, ഓവർ ഫ്‌ലൈറ്റ് എന്നിവ നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രാധാന്യവും എടുത്തുപറഞ്ഞു. കടൽ നിയമം സംബന്ധിച്ച യുഎൻ സമ്മേളനത്തിന്റെ പ്രധാന്യവും ചർച്ചയായി. ഭീഷണികളോ ആക്രമണമോ ഏകപക്ഷീയമോ ബലപ്രയോഗമോ ആയ മാറ്റങ്ങളൊന്നും അവലംബിക്കാതെ, അന്താരാഷ്‌ട്ര നിയമങ്ങളെ മാനിച്ചുകൊണ്ട് ഏത് അഭിപ്രായവ്യത്യാസങ്ങളും സമാധാനപരമായി പരിഹരിക്കപ്പെടണമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.
2022-ൽ ന്യൂഡൽഹിയിൽ നടന്ന രണ്ടാം ഇന്ത്യ-വിയറ്റ്‌നാം ഡെപ്യൂട്ടി മിനിസ്റ്റീരിയൽ സെക്യൂരിറ്റി ഡയലോഗിൽ നടന്ന ചർച്ചയും ഊന്നി പറഞ്ഞു. വിയറ്റ്‌നാമിലെ പൊതു സുരക്ഷാ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ കൈമാറ്റം,ശേഷി വർദ്ധിപ്പിക്കൽ, പരിശീലനം എന്നിവയിൽ നിലവിലുള്ള സഹകരണം ശക്തിപ്പെടുത്താനും ചർച്ച നടന്നിരുന്നു.
Comments