ആർആർആർ തരംഗം തിരഞ്ഞെടുപ്പിലും; കർണ്ണാടക ബിജെപിയുടെ പ്രചരണ ഗാനമായി നാട്ടു നാട്ടു പാരഡി; കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള 'മോദി മോദി' ഗാനം വൈറൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആർആർആർ തരംഗം തിരഞ്ഞെടുപ്പിലും; കർണ്ണാടക ബിജെപിയുടെ പ്രചരണ ഗാനമായി നാട്ടു നാട്ടു പാരഡി; കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള ‘മോദി മോദി’ ഗാനം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 05:24 pm IST
Facebook
Twitter
WhatsAppTelegram

നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് കർണ്ണാടകയിപ്പോൾ. കനത്ത പ്രചരണത്തിലാണ് അവിടെ രാഷ്‌ട്രീയ പാർട്ടികൾ. തിരഞ്ഞെടുപ്പുകളിൽ പ്രചരണ ഗാനമായി സിനിമാ ഗാനങ്ങളുടെ പാരഡി ഒരുക്കുന്നത് പുതിയ സംഭവമല്ല. എന്നാലിതാ ലോകജനതയ്‌ക്കിടയിൽ തരംഗമായ ‘ആർആർആർ’ എന്ന തെലുങ്ക് ചിത്രത്തിലെ ഓസ്‌കർ പുരസ്‌കാരം നേടിയ നാട്ടു നാട്ടു എന്ന ഗാനമാണ് ഇത്തവണ കർണ്ണാടക ബിജെപി പ്രചരണ ഗാനമായി ഒരുക്കിയിരിക്കുന്നത്.
.

https://twitter.com/mla_sudhakar/status/1645697648085827584?s=20

കർണ്ണാടക ആരോഗ്യമന്ത്രി കെ സുധാകറാണ് പ്രചരണ ഗാനത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ ഇരട്ട എഞ്ചിൻ ബിജെപി കർണ്ണാടക സർക്കാരിന്റെ വികസനോത്സവം അതിമനോഹരമായ ഗാനത്തിലൂടെ ജനങ്ങളിലെത്തിക്കാൻ പ്രവർത്തിക്കുന്നവരായ യുവമോർച്ചയുടെ ശ്രമങ്ങൾ പ്രശംസനീയം’- എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി വികസനങ്ങളും ക്ഷേമപദ്ധതികളും ഊന്നിപ്പറഞ്ഞുകൊണ്ടാണ് പ്രചരണ ഗാനമായി നാട്ടു നാട്ടു റീമിക്‌സ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ഒറിജിനൽ നാട്ടു നാട്ടു വരികൾക്ക് പകരം മോദി മോദി എന്നതാണ് പ്രചരണ ഗാനത്തിന്റെ ഹൈലൈറ്റ്. പ്രസിദ്ധമായ ‘നാട്ടു നാട്ടു’ ചുവടും വീഡിയോയിൽ അനുകരിക്കുന്നുണ്ട്. ശിവമോഗ വിമാനത്താവളം, ബംഗളൂരു-മൈസൂർ എക്സ്പ്രസ് വേ, മെട്രോ ലൈനുകൾ, ജൻ ഔഷധി, കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്ത് നടപ്പിലാക്കിയ ബിജെപി സർക്കാരിന്റെ മറ്റ് ക്ഷേമപദ്ധതികൾ തുടങ്ങി നിരവധി പദ്ധതികളെക്കുറിച്ച് വിവരിക്കുന്നതായിരുന്നു വരികൾ.

വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 2023-ലെ തിരഞ്ഞെടുപ്പ് പോരാട്ടം പ്രധാനമായും നടക്കുന്നത് ബിജെപി, കോൺഗ്രസ്-ജനതാദൾ സഖ്യവും തമ്മിലാണ്. കർണ്ണാടകയിൽ മെയ് 10-നാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13-നാണ് വോട്ടെണ്ണൽ.

Tags: KarnatakaBJP
Share
Tweet
SendShare

More News from this section

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies