പ്രണയം തുടങ്ങിയത് ഇങ്ങനെ..; നയൻതാര ശ്രദ്ധയോടെ എന്നെ കേട്ടു: പ്രണയകഥ തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രണയം തുടങ്ങിയത് ഇങ്ങനെ..; നയൻതാര ശ്രദ്ധയോടെ എന്നെ കേട്ടു: പ്രണയകഥ തുറന്നുപറഞ്ഞ് വിഘ്‌നേഷ് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2023, 11:31 pm IST
Facebook
Twitter
WhatsAppTelegram

സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘ്‌നേഷ് ശിവനും നയൻതാരയും. ഇവരുടെ വിശേഷങ്ങൾക്കായി സമൂഹമാദ്ധ്യമങ്ങൾ ഒന്നടങ്കമാണ് കാത്തിരിക്കുന്നത്. പ്രണയത്തെപ്പറ്റി അധികം തുറന്നു പറയാൻ താരങ്ങൾ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ റൊമാന്റിക് ഹിറ്റ് ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന് വേണ്ടി നയൻതാരയെ ആദ്യമായി കണ്ട കഥയും തങ്ങളുടെ പ്രണയം തുടങ്ങിയതിനെപ്പറ്റിയും തുറന്നുപറയുകയാണ് വിഘ്‌നേഷ് ശിവൻ. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിഘ്‌നേഷ് മനസ്സുതുറക്കുന്നത്.

ആദ്യ ചിത്രമായ ‘പോടാ പോടി’ വലിയ വിജയമാകാത്ത സാഹചര്യത്തിലാണ് തന്റെ രണ്ടാം ചിത്രമായ നാനും റൗഡി താൻ എന്ന സിനിമയുടെ ജോലി ആരംഭിക്കുന്നത്. ധാരാളം ബുദ്ധിമുട്ടുകൾക്കൊടുവിൽ നടൻ ധനുഷ് തന്റെ നിർമ്മാണ കമ്പനിയായ വണ്ടർ ബാർ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കാൻ തയ്യാറായി. നയൻതാരയെ കണ്ട് കഥ പറയാൻ ആവശ്യപ്പെട്ടത് ധനുഷാണ്. ഒന്നര മണിക്കൂർ നയൻതാരയോട് സംസാരിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. നയൻതാര ചെയ്യാൻ സാധ്യത ഇല്ലായെന്ന് ഉറപ്പായതുകൊണ്ട് തന്നെ നസ്രിയയെയാണ് ചിത്രത്തിലേക്ക് രണ്ടാമത് ആലോചിച്ചത്. ഞാൻ എന്റെ സഹസംവിധായകൻ സെന്തിലിനോടൊപ്പം ഒരു ഓട്ടോ പിടിച്ചു പോയി. സെന്തിലിനോട് കാത്തിരിക്കൂ, ഞാൻ പോയി കഥ പറഞ്ഞിട്ട് വേഗം വരാമെന്ന് പറഞ്ഞു. നയൻതാര സിനിമയ്‌ക്ക് സമ്മതിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് വേഗം പോയി കണ്ടിട്ട് വരാമെന്നാണ് ഞാൻ കരുതിയത്.

കഥ പറയാൻ അവസരം കിട്ടിയെങ്കിലും നയൻതാര ഒരിക്കലും ആ സിനിമ ചെയ്യില്ല എന്നു തന്നെയാണ് കരുതിയത്. കഥ കേൾക്കാനിരിക്കുമ്പോൾ നയൻതാര ബഹുമാനത്തോടെയാണ് ഇടപെട്ടത്. സാധാരണ കഥ പറയാൻ ചെല്ലുമ്പോൾ അഭിനേതാക്കാൾ ഫോണിൽ നോക്കുകയോ പകുതി മാത്രം ശ്രദ്ധിക്കുകയോ പാതിമനസ്സോടൊക്കെയോ ആയിരിക്കും കേൾക്കുക. എന്നാൽ നയൻതാരയാകട്ടെ എത്ര സമയമെടുക്കുമെന്ന് എന്നോട് ചോദിച്ചു, ആ സമയത്ത് തന്നെ ശല്യപ്പെടുത്തരുതെന്ന് നയൻതാര അസിസ്റ്റന്റിനോട് പറഞ്ഞു. എന്നിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ‘ഞാൻ തയ്യാറാണ്’ എന്ന് എന്നോട് പറഞ്ഞു. കഥ മുഴുവൻ കേൾക്കുകയും വേഷം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. അതോടെ നാനും റൗഡി താൻ എന്ന തന്റെ രണ്ടാമത്തെ ചിത്രവും തന്റെ പ്രണയവും ഉണ്ടായി്’- വിഘ്‌നേഷ് പറഞ്ഞു.

Tags: nayantharaVighnesh Sivan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies