മീശക്കാരൻ വിനീതിന് വിനോദം മോഷണവും പിടിച്ചുപറിയും; റീൽസ് താരം പണവുമായി കടന്നത് തൃശ്ശൂരിലേയ്ക്ക്; ഒളിവിൽ താമസിക്കവെ ബുള്ളറ്റും വാങ്ങി കടങ്ങളും തീർത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീശക്കാരൻ വിനീതിന് വിനോദം മോഷണവും പിടിച്ചുപറിയും; റീൽസ് താരം പണവുമായി കടന്നത് തൃശ്ശൂരിലേയ്‌ക്ക്; ഒളിവിൽ താമസിക്കവെ ബുള്ളറ്റും വാങ്ങി കടങ്ങളും തീർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2023, 01:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബലാത്സംഗക്കേസിന് പിന്നാലെ റീൽസ് താരമായ ‘മീശ വിനീത്’ എന്ന വിനീത്(26) കവർച്ചാക്കേസിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മോഷ്ടിച്ച സ്‌കൂട്ടറുമായെത്തി തിരുവനന്തപുരം കണിയാപുരത്തെ പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടരലക്ഷം രൂപ കവർന്ന കേസിലാണ് ഇപ്പോൽ മീശ വിനീതും കൂട്ടാളിയും പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ മാസം 23-ന് ആയിരുന്നു കണിയാപുരം എസ്.ബി.ഐ. ബാങ്ക് ശാഖയുടെ മുന്നിൽവെച്ച് വിനീതും കൂട്ടാളിയും പമ്പുടമയുടെ പണം കവർന്നത്. ഉച്ചവരെയുള്ള കളക്ഷൻ ബാങ്കിൽ അടയ്‌ക്കാൻ പമ്പുടമ എത്തിയപ്പോഴാണ് ഇരുവരും ചേർന്ന് പണം പിടിച്ചുപറിച്ചത്. വിനീതിന്റെ കൂട്ടാളി ബാങ്കിന്റെ മുൻവശത്തെ ജനറേറ്ററിന്റെ പിന്നിൽ ഒളിച്ചിരുന്ന് പമ്പുടമ അടുത്തെത്തിയപ്പോൾ പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പിന്നാലെ സമീപത്ത് സ്റ്റാർട്ടാക്കി നിർത്തിയിരുന്ന സ്‌കൂട്ടറിൽ കയറി പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. പമ്പുടമ ഇവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.

സംഭവസമയത്ത് രണ്ടുപ്രതികളും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിന് നമ്പർപ്ലേറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ പരാതി ലഭിച്ചയുടൻ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം പ്രതികൾ പോത്തൻകോട് ഭാഗത്തേയ്‌ക്ക് പോയെന്ന വിവരം ലഭിക്കുകയും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. പിന്നാലെ പോത്തൻകോഡ് പൂലന്തറയിൽനിന്ന് ഇവർ ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് നിരവധി സിസിടിവി ക്യാമറകളും മൊബൈൽഫോൺ ലൊക്കേഷൻ വിവരങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പോത്തൻകോട്ട് സ്‌കൂട്ടർ ഉപേക്ഷിച്ച് പ്രതികൾ വെഞ്ഞാറമൂട് ഭാഗത്തേക്ക് ഒട്ടോറിക്ഷയിൽ കടന്നുകളഞ്ഞു. തുടർന്ന് തൃശ്ശൂരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. മോഷ്ടിച്ച പണം ഉപയോഗിച്ച് മീശ വിനീത് പുതിയ ബുള്ളറ്റ് വാങ്ങിയെന്ന് പോലീസ് പറഞ്ഞു. ബാക്കി പണം കടം തീർക്കാനായും ഉപയോഗിച്ചു. നിലവിൽ മീശ വിനീതിനെതിരെ പത്ത് മോഷണക്കേസുകളാണുള്ളത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ തമ്പാനൂർ സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വിനീത് പിന്നീടും ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു. ഇതിനിടയിലാണ് ഇയാൾ വീണ്ടും മോഷണക്കേസിൽ അറസ്റ്റിലാകുന്നത്.

Tags: ThiruvananthapuramTheft-caseSUB
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies