ഇരുപത്തിയഞ്ച് വർഷം മുൻപ് അമ്മ ധരിച്ചിരുന്ന ചൂരിദാറിൽ അഹാന കൃഷ്ണ. അഹാനയ്‌ക്ക് രണ്ട് വയസ്സുണ്ടായിരുന്ന സമയത്ത് സിന്ധു കൃഷ്ണകുമാർ ഉപയോഗിച്ചിരുന്ന കറുത്ത ചൂരിദാറിലാണ് നടി പരിപാടിയിൽ എത്തിയത്. അടി എന്ന സിനിമയുടെ പ്രമോഷനാണ് നടി ഈ വസ്ത്രം അണിഞ്ഞ് എത്തിയത്. പഴമയുടെ ഗന്ധമുള്ള എന്നാൽ പുതുമയൊട്ടുമേ ചോരാത്ത ഔട്ട്ഫിറ്റിലാണ് അഹാന എത്തിയത്.
കറുത്ത നിറമുള്ള അയഞ്ഞ ചുരിദാറിൽ കാലത്തിനിണങ്ങുന്ന ചില മാറ്റങ്ങളും അഹാന വരുത്തിയിരുന്നു. ആ ചുരിദാറിന് പിന്നിൽ ഹൃദ്യമായൊരു കഥകൂടിയുണ്ടെന്ന് അഹാന ചിത്രത്തിനൊപ്പം സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.
ആ ചൂരിദാറിൽ അന്ന് അഹാനയെ എടുത്തുനിൽക്കുന്ന അമ്മയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മസ്‌ക്കറ്റിൽ നിന്ന് വാങ്ങിയ ഈ ചുരിദാർ ഒരു പാക്കിസ്ഥാനി തയ്യൽക്കാരനാണ് തുന്നിയത്. ഈ വസ്ത്രം തുന്നുമ്പോൾ അത് ഇത്രയും വർഷങ്ങൾ നീണ്ട യാത്ര നടത്തുമെന്ന് തുന്നൽക്കാരൻ പോലും കരുതിയിട്ടുണ്ടാകില്ലെന്ന് തനിക്കുറപ്പാണെന്നും അഹാന പറയുന്നു.
Comments