അധഃസ്ഥിതമുന്നേറ്റത്തിന്റെ കുങ്കുമശോഭയിൽ നരേന്ദ്രഭാരതം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അധഃസ്ഥിതമുന്നേറ്റത്തിന്റെ കുങ്കുമശോഭയിൽ നരേന്ദ്രഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 03:37 pm IST
FacebookTwitterWhatsAppTelegram

ഇന്ന് മഹാത്മാ ഭീം റാവു അംബേദ്കറുടെ 132-ാം ജയന്തി. ഒരു നൂറ്റാണ്ടിന് ശേഷം ചിന്തിയ്‌ക്കുമ്പോൾ ഇന്ത്യയിലെ ദളിത് പിന്നാക്ക വിഭാഗങ്ങൾ അരുവികൾ പോലെ മുന്നോട്ടു തന്നെ ഒഴുകിയിട്ടുണ്ട്. പക്ഷേ അവർ മത്സരിക്കേണ്ടത് വൻ നദികളായ് മാറാനും, പൊതു സമൂഹമെന്ന സമുദ്രത്തിൽ പോയി ചേരാനുമാണ്.

ഏതൊരു ജനവിഭാഗത്തിനും സമൂഹത്തിൽ സ്വീകാര്യതയും ബഹുമാനവും ലഭിക്കുന്നത്, അതത് കാലങ്ങളിൽ “പുരോഗതി” എന്ന വാക്കിന്റെ വ്യാഖ്യാനത്തിന് കീഴിൽ വരുന്ന സൗകര്യങ്ങൾ ആ ജനവിഭാഗങ്ങൾക്ക് കൂടി പ്രാപ്തമാകുമ്പോഴാണ്.അതോടൊപ്പം രാഷ്‌ട്രീയം, ബ്യൂറോക്രസി,നിയമസംവിധാനങ്ങൾ, സാമ്പത്തിക രംഗം തുടങ്ങി സമൂഹത്തിന്റെ ഡിസിഷൻ മേക്കിംഗ് ബോഡികളിൽ കൂടി കടന്നു ചെല്ലുമ്പോഴാണ്.അതു കൊണ്ട് തന്നെയാണ് രാഷ്‌ട്രീയാധികാരം കൊണ്ടും പ്രാതിനിധ്യം കൊണ്ടും മാത്രമേ അധസ്ഥിതരുടെ വിമോചനം സാധ്യമാവൂ എന്ന് മഹാത്മ അംബേദ്കർ പറഞ്ഞതും.

2022 ജൂലൈ 25 ഇന്ത്യ ലോകത്തിന് മുന്നിൽ തല ഉയർത്തി നിന്ന ദിനമായിരുന്നു.അന്നായിരുന്നു ഇന്ത്യൻ രാഷ്‌ട്രപതിയായി ശ്രീമതി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.വഴി നടക്കാൻ സ്വാതന്ത്ര്യമില്ലാതിരുന്നൊരു ജനതയുടെ പ്രതിനിധി ഇന്ത്യയുടെ സർവസൈന്യാധിപയായി ഇന്ത്യൻ പാർലമെൻ്റിലൂടെ നടന്നു നീങ്ങുന്ന മനോഹരമായ, ചരിത്രപരമായ ദൃശ്യം. NDAയ്‌ക്ക് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാൻ ലഭിച്ച മൂന്ന് അവസരങ്ങളിലും കഴിവുള്ളവരെ കണ്ടെത്തി മഹാത്മാ അംബേദ്കറുടെ ചിന്താധാരകൾക്കനുസരിച്ചുള്ള സാമൂഹിക മുന്നേറ്റം തന്നെയായിരുന്നു കാഴ്ചവച്ചതും.Dr APJ അബ്ദുൾ കലാം, ശ്രീ രാം നാഥ് കോവിന്ദ്, ശ്രീമതി ദ്രൗപതി മുർമു എന്നിവർ.

താക്കോൽ സ്ഥാനങ്ങളിലല്ലെങ്കിലും ഇന്ന് ചെറിയ രീതിയിലെങ്കിലും സർക്കാർ ഉദ്യോഗസ്ഥതലങ്ങളിൽ ദളിത്-ആദിവാസി പ്രതിനിധ്യം ആയി വരുന്നുണ്ട്. അക്കൂട്ടർക്കാണ് ഉത്തരവാദിത്തം കൂടുതലുള്ളതും.പടവുകൾ കയറുമ്പോൾ പിന്നിലുള്ളവരെ കൈ പിടിച്ചുയർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, ഞാൻ കയറിയേ എന്ന് ഇരു കൈകളുമുയർത്തി ആഘോഷിക്കുന്നതോടൊപ്പം തന്നെ.ബിസിനസ്,സിനിമ,മാധ്യമം,രാഷ്‌ട്രീയ രംഗങ്ങളിലെല്ലാം ധൈര്യസമേതം കയറിച്ചെല്ലാനുള്ള ആത്മവിശ്വാസവും അതോടൊപ്പം സ്വായത്തമാക്കേണ്ടതുമുണ്ട്.പ്രശ്നങ്ങൾ പറയുന്നതോടൊപ്പം പരിഹാരങ്ങൾ കൂടി കണ്ടെത്തി നമുക്ക് മുന്നോട്ടൊഴുകാം.

ഇന്ന് അധഃസ്ഥിതരുടെ മുന്നേറ്റത്തിന്റെ കുങ്കുമശോഭയിൽ നരേന്ദ്രഭാരതം തിളങ്ങി നിൽക്കുമ്പോൾ,ഭാരതത്തിന്റെ ഉന്നതമായ ഭരണഘടനാ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച ആ മഹാനുഭാവനെ ആദരപൂർവ്വം സ്മരിക്കുന്നു.

പി ശ്യാം രാജ്
ദേശീയ സെക്രട്ടറി
ഭാരതീയ ജനതാ യുവമോർച്ച

Tags:
ShareTweetSendShare

More News from this section

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

Latest News

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies