മേടമാസം (2023 ഏപ്രിൽ 15 മുതൽ മെയ് 14 വരെ) നിങ്ങൾക്കെങ്ങനെ.
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

മേടമാസം (2023 ഏപ്രിൽ 15 മുതൽ മെയ് 14 വരെ) നിങ്ങൾക്കെങ്ങനെ.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 04:53 pm IST
FacebookTwitterWhatsAppTelegram

2023 ഏപ്രിൽ 15ന് മേടമാസം ആരംഭിക്കുകയും മെയ് 14ന് അവസാനിക്കുകയും ചെയ്യും.

വ്യാഴം മീനത്തിലും തുടർന്ന് ഏപ്രിൽ 22 മുതൽ മേടം രാശിയിലേക്ക് മാറുന്നു. വളരെ പ്രധാനമായ ഒരു രാശിമാറ്റമാണ് സംഭവിക്കുന്നത്. ശുക്രൻ തന്റെ സ്വന്തം രാശിയായ തുലാം രാശി മാറി മിഥുനം രാശിയിലേക്ക് മെയ് 3ന് മാറുന്നു. രാഹുമേടത്തിലും കേതുതുലാത്തിലും തുടരുകയാണ്. ചൊവ്വ മിഥുനം രാശിയിൽ നിന്നും മെയ് 11 ന് കർക്കിടകം രാശിയിലേക്കും മാറുന്നു. ഇതൊക്കെ തന്നെ ലോകത്തിന്റെ ഗതിവിഗതികളെ മാറ്റി മറിക്കാൻ തക്ക ശേഷിയുള്ള അവസ്ഥ ആണ്.

പൊതുവായ ഫലം: കോവിഡ് വീണ്ടും കൂടി വരുന്ന സമയം ആണ്. വാക്‌സിനേറ്റഡ് ആണ് എന്ന് കരുതി അമിതാവേശം നല്ലതല്ല. പഴയ പോലെ ജാഗ്രത പാലിക്കുക. രാഷ്‌ട്രീയപരമായി മേടം രാശിയിൽ വരുന്ന അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രക്കാർക്ക്‌ നല്ല സമയം ആണ്. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്കു പല വെല്ലുവിളികളെയും നേരിടേണ്ടി വരും. എവിടെയും ആചാരപരമായ കാര്യങ്ങളിൽ ലംഘനം കാണാം. ഉന്നതരായ ആളുകൾക്ക് കേന്ദ്രത്തിന്റെ താക്കീത് കിട്ടുന്ന സമയം ആണ്. പലർക്കും കോടതിയുടെ വിമർശനം കേൾകുന്ന കാലമാണ്. പ്രകൃതിയുടെ താണ്ഡവം ഒഴിവാക്കാൻ പ്രാർത്ഥിക്കാം.

ഈ കാലയളവിൽ 27 നക്ഷത്രജാതരുടെയും ജ്യോതിഷപ്രകാരമുള്ള പൊതുഫലംഎന്തെന്ന് നോക്കാം, അവനവന്റെ ഗ്രഹനില പോലെ ഈ ഫലങ്ങൾ കൂടിയും കുറഞ്ഞും വരം.

 

മേടം രാശി: (അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം)
കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം – കലഹം, തലവേദന, ശരീര തളർച്ച, കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം, ത്വക്ക് രോഗം, കാര്യതടസം, അനാവശ്യ ചെലവുകൾ, മാനഹാനി, ദ്രവ്യ നാശം, യാത്രകളിൽ ദോഷാനുഭവങ്ങൾ, അനാവശ്യമായ കോപം തന്മൂലം പലവിധത്തിൽ ഉള്ള ദോഷങ്ങൾ, കണ്ണുകൾക്ക് രോഗം , മുറിവ്, ചതവ് എന്നിവ സംഭവിക്കാൻ സാധ്യത. വ്യാഴമാറ്റത്തിന്റെ ദോഷഫലങ്ങൾ അനുഭവപ്പെട്ടു തുടങ്ങുന്ന സമയം. സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയുക. ശിവ ചാലീസ, ദേവീമാഹാത്മ്യം ശ്രവണം, സർപ്പദൈവ പ്രീതി ഒക്കെ അനുഷ്ഠിക്കേണ്ട സമയമാണ്. ദോഷപരിഹാരത്തിലൂടെ കാഠിന്യം കുറക്കാം.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും)
വിദേശ യോഗം-ജോലി, ഭാര്യാ ഭർത്തൃ അകൽച്ച, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ധനക്ലേശം, കാര്യതടസ്സം, വരവിൽ കവിഞ്ഞ ചെലവ്, അന്യസ്ത്രീ താല്പര്യം എന്നിവ ഫലത്തിൽ വരാം. വ്യാഴമാറ്റത്തിന്റെ ഫലങ്ങൾ പ്രകടമാകും. ഈ സമയങ്ങളിൽ ദേവി, സുബ്രമണ്യ ഭജനം ദോഷ കാഠിന്യം കുറക്കുവാൻ സഹായിക്കും. യഥാവിധി പരിഹാരങ്ങൾ കാണുക.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
കുടുംബാംഗങ്ങൾ തമ്മിൽ സ്വരച്ചേർച്ച, തൊഴിൽ വിജയം, വ്യാപാര -ബിസിനസ്സ് പുരോഗതി, ധനലാഭം, വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുക, ഭക്ഷണ സുഖം, പുണ്യ -തീർത്ഥ സ്ഥല സന്ദർശനത്തിനും സാധ്യത. ഹനുമത് പ്രീതി വരുത്തുന്നത് ഗുണഫലങ്ങൾ വർദ്ധിപ്പിക്കും.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം)
സർവ്വ കാര്യവിജയം, ഭക്ഷണ സുഖം, ധനലാഭം, മനസുഖം, കീർത്തി, ശരീര സുഖം, വിവാഹ ഭാഗ്യം, കുടുബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസംഉള്ളവർക്ക് അതൊക്കെ മാറി രമ്യതയിലും സ്വരുമയിലും കഴിയുവാനും ഇക്കാലത്തു യോഗമുണ്ടാകുന്നതാണ്. പൊതുവിൽ മഹാവിഷ്ണുവിനെയും ദമ്പതികൾ മഹാദേവനെയും പ്രീതിപ്പെടുത്തിയാൽ ഈ നല്ല സമയത്തിന്റെ പരമാവധി ഗുണം നേടാൻ സാധിക്കും. ഇതുപോലെ ഒരു നല്ല സമയം വിരളം ആണ്.

ചിങ്ങം രാശി: (മകം, പൂരം,ഉത്രം ആദ്യ 1/4 ഭാഗം)
മനോനില തെറ്റുന്ന അവസ്ഥ, സകലത്തിലും നിർഭാഗ്യം, മാനഹാനി-അപമാനം, നിനച്ചിരിക്കാത്ത സമയത്തു ആപത്ത്, രോഗങ്ങൾ, കേസുകളും വഴക്കുകളും, അനാവശ്യ ചെലവുകൾ എന്നിവയും ചിലർക്ക് ഫലത്തിൽ വരാം. ദോഷഫലങ്ങൾ കുറയ്‌ക്കുവാൻ ദുർഗ്ഗയ്‌ക്കു നാരങ്ങാവിളക്കു കത്തിക്കുകയും ലളിതാസഹസ്ര നാമം ജപിക്കുന്നതും ഗുണം ചെയ്യും. ജന്മ ഗ്രഹനില നോക്കി പരിഹാരം അനിവാര്യം.

കന്നി രാശി: (ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം)
സ്വത്ത് സംബന്ധിച്ചു ഉള്ള തർക്കം ഒത്തുതീർപ്പാകുക, കുടുബ ബന്ധുജനങ്ങളുമായി രമ്യതയിൽ കഴിയുക, സർക്കാർ സ൦ ബന്ധമായ ഗുണം, തൊഴിൽ വിജയം, പുത്ര ഭാഗ്യം, ധനനേട്ടം, സർവ്വ വിജയം, ഗൃഹോപകരണങ്ങളുടെ വർദ്ധനവ് എന്നിവ ഫലത്തിൽ വരാം. വ്യാഴാഴ്‌ച്ച ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ വർദ്ധിക്കുവാൻ സഹായിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
കുടുംബത്തിൽ അസ്വസ്ഥത, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽക്ലേശം, ധനക്ലേശം, എപ്പോഴും യാത്രകൾ വേണ്ടിവരിക, സഞ്ചാരം മൂലം ദോഷങ്ങൾ, ദാമ്പത്യ കലഹം, ഉദരരോഗങ്ങൾ അലട്ടുക എന്നിവ ഫലത്തിൽ വരാം. ദോഷഫലങ്ങൾ കുറയ്‌ക്കുവാൻ ഗണപതി പ്രീതി വരുത്തുന്നത് നല്ലത് ആയിരിക്കും.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
ശത്രുവിനു അധഃപതനം, തൊഴിൽ വിജയം, ഉയർന്ന സ്ഥാനലബ്ധി, എവിടെയും മാന്യത, രോഗങ്ങൾ മാറി ആരോഗ്യം വർദ്ധിക്കുക, പ്രവർത്തന വിജയം, പ്രശസ്‌തി, ആടയാഭരണ അലങ്കാര വസ്‌തുക്കളുടെ വർദ്ധനവ്, മനഃസന്തോഷം, ധനനേട്ടം, ഭാര്യ -പുത്ര സുഖം എന്നിവയ്‌ക്ക് സാധ്യത. സുബ്രമണ്യ പ്രീതി വന്നാൽ നന്നായിരിക്കും. ചൊവാഴ്ച സുബ്രഹ്മണ്യന് പഞ്ചാമൃതം കഴിപ്പിക്കുന്നതും, സുബ്രമണ്യ പഞ്ചരത്‌നം ചൊല്ലുന്നതും വളരെ അധികം ഗുണം ചെയ്യും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
സുഹൃത്തുക്കൾ വഴി വഞ്ചികപ്പെടുക, വ്യവഹാര പരാജയം, കേസ് വഴക്കുകളിൽ ചിലർ അകപ്പെടേണ്ടി വരിക, ശരീരസുഖക്കുറവ്, ശത്രുഭയം, തൊഴിൽ ക്ലേശങ്ങൾ, തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാത്ത സ്വഭാവം, ധനവരുമാന കുറവ് എന്നിവക്ക് സാധ്യത. ദേവി പ്രീതിക്ക് വേണ്ടി ദേവീമാഹാത്മ്യം ചൊല്ലുന്നതും, വെള്ളിയാഴ്ച ദിവസം ദേവിക്ക് തൃമധുരം കഴിപ്പിച്ചു അത് കഴിക്കുന്നതും ദോഷഫലങ്ങൾ കുറയ്‌ക്കുവാൻ സഹായിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്കു ഉയർച്ച, ലഹരിയിൽ ആസക്തി, മാനഹാനി, ധനനഷ്ട്ടം, കുടുംബ ബന്ധു ജനങ്ങളുമായി കലഹം – വിരോധവും, കേസുകളും ഉണ്ടാവാൻ സാധ്യത. തൊഴിൽക്ലേശങ്ങൾ, സ്ത്രീകളിൽ താല്പര്യ കൂടുതൽ, ഭക്ഷ്യ വിഷബാധ, യാത്രാക്ലേശം, യാത്രകളില് അപകടങ്ങൾ എന്നിവ ചിലരിൽ ഫലത്തിൽ വരാൻ സാധ്യത ഉണ്ട്. ഹനുമാനെ പ്രീതിപ്പെടുത്തി യഥാശക്തി വഴിപാടുകൾ നടത്തുന്നത് ദോഷകാഠിന്യം കുറയ്‌ക്കുവാൻ സഹായിക്കും.

കുഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ബന്ധുജന സമാഗമം, ശത്രുഹാനി, സർക്കാർ സംബന്ധമായ ഗുണങ്ങൾ, നിനച്ചിരിക്കാതെ വിചാരിക്കുന്ന കാര്യം നടക്കുക, സത് സുഹൃത്തുക്കൾ ഉണ്ടാവുക, അവരിൽ നിന്നും ഗുണാനുഭവങ്ങൾ, മന സുഖം, ഉന്നതപദവി, കീർത്തി, ധനലാഭം, ഭാര്യാഭർത്തൃ സൗഖ്യം എന്നിവയ്‌ക്ക് സാധ്യത. സൂര്യ ക്ഷേത്ര ദർശനവും പിതൃക്കളെ പ്രീതിപ്പെടുത്തുകയും ചെയ്താൽ വളരെ അധികം ശ്രേഷ്ട ഫലങ്ങൾ ജീവിതത്തിൽ വന്നു ചേരും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ദുർമാർഗ്ഗത്തിൽ കൂടി പണം സമ്പാദിക്കുക, ദുർപ്രവർത്തികൾ ചെയ്യുവാൻ അവസരം – സാഹചര്യം , ചിലർക്ക് മാനഹാനിയും ധനനഷ്ടവും വരാം. കൃഷി നാശം – പക്ഷി മൃഗാദികൾ മൂലം നാശം, കബളിപ്പിക്കൽ സ്വഭാവം, തൊഴിൽ ക്ലേശങ്ങൾ, നേത്ര രോഗം, അന്യജനങ്ങളിൽ നിന്നും ദോഷഫലങ്ങൾ, ശിരോരോഗം, ത്വക്ക് രോഗങ്ങൾ എന്നിവക്ക് സാധ്യത. ശിവന് സ്വയംഭൂ പ്രതിഷ്ഠ ഉള്ള ക്ഷേത്ര ദർശനം നടത്തുകയും അവിടെ ജലധാര നടത്തുന്നതും ദോഷ കാഠിന്യം കുറയ്‌ക്കുവാൻ സഹായിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Monthly Prediction by Jayarani E.V

Tags:
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies