പൊതുവായ ഫലം: പ്രകൃതി ശാന്തമായിട്ടില്ല. വീണ്ടും പലയിടത്തും അഗ്നിയെയും കാറ്റിനെയും ഭയപ്പെടേണ്ട അവസ്ഥ സംജാതമാകും. കോവിഡ് പിന്നെയും തലപൊക്കും. ജാഗ്രത പാലിക്കുക. മണ്ണിനും പെണ്ണിനും പൊന്നിനും വിലകൂടും. പലയിടത്തും സ്ഫോടന പരമ്പര തന്നെ നടക്കും. ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയുന്ന സ്ഥിതി തുടരും. പല ആചാരങ്ങളും താൽക്കാലികമായെങ്കിലും തടയാൻ വരെ സാധ്യതയുണ്ട്. ഈശ്വര വിശ്വാസം കൈവിടാതെ ജീവിക്കുന്നവർക്ക് രക്ഷ.
ഗുരുവായൂർ വൈശാഖ മാസാരംഭം, ചട്ടമ്പി സ്വാമി ദിനം തുടങ്ങിയവ വരുന്ന ആഴ്ചയിൽ ആണ്.
അവിട്ടം, ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി ,അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ അവരുടെ പക്കാ പിറന്നാൾ ദിവസം ഇഷ്ട ദേവനെയോ നക്ഷത്ര ദേവതയെയോ അമ്പലത്തിൽ വണങ്ങി യഥാവിധി നിവേദ്യം നടത്തുന്നത് ദോഷങ്ങൾ കുറയ്ക്കും.
ജാതക പ്രകാരം ഉള്ള ദശാകാലം അനുസരിച്ചു താഴെ ഗണിച്ച നക്ഷത്രങ്ങളുടെ പൊതു അനുഭവങ്ങളിൽ ഏറ്റ കുറച്ചിൽ ഉണ്ടാകാം.
അശ്വതി: സൂര്യന്റെ ഉച്ചരാശി ആയതുകൊണ്ട് തന്നെ പൊതുവെ ഗുണഫലമുള്ള ഒരു വാരം ആയിരിക്കും. നിനച്ചിരിക്കാതെ സർക്കാർ ജോലി കിട്ടാൻ സാധ്യത. ബന്ധുജനസമാഗമം, സർക്കാർ ജോലി ഉള്ളവർക്ക് പ്രമോഷൻ, മനഃസന്തോഷം എന്നിവ ഫലത്തിൽ വരാം. പക്കപ്പിറന്നാൽ ദിവസം അമ്പല ദർശനം അനുകൂല ഫലങ്ങൾ ഇരട്ടിയാക്കും.
ഭരണി: ദ്രവ്യ ലാഭം, ചെയ്യുന്ന കാര്യങ്ങൾക്കു ഫലപ്രാപ്തി വരിക, എന്നാൽ ചിലർക്ക് മേലധികാരികളിൽ നിന്നും ശാസന കിട്ടുക, ചെയ്യുന്ന ജോലിക്ക് തക്ക പ്രതിഫലം കിട്ടാതെ ഇരിക്കുക തുടങ്ങിയവ ഫലത്തിൽ വരാം. വഴിപാടുകൾ നടത്തി ജാഗ്രതയോടെ ഇരിക്കുക.
കാർത്തിക: നേത്ര രോഗം, അലസത, ത്വക്ക് സംബന്ധമായി പ്രശ്നങ്ങൾ, കുടുബ – ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ബിസിനസ്സിൽ ഉള്ളവർക്ക് ധന നഷ്ട്ടം എന്നിവ ഫലത്തിൽ വരാം. മോശം സമയമാണ്, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.
രോഹിണി: ഉദര സംബന്ധമായി പ്രശ്നങ്ങൾ എന്നാൽ ചിലർക്ക് ഭക്ഷണ സുഖം, പുതുവസ്ത്ര ലാഭം, മനഃസന്തോഷം, വിദേശയോഗം എന്നിവ ഫലത്തിൽ വരാം. വിശ്വാസമില്ലാത്ത ഭക്ഷണം ഒഴിവാക്കുക.
മകയിര്യം: ജനപ്രീതി, സർവ്വകാര്യവിജയം, ധനലാഭം, ദൂരദേശയാത്ര അതിൽ നിന്നും ഗുണാനുഭവങ്ങൾ, എന്നാൽ ചിലർക്ക് ജോലിയിൽ പ്രശ്നങ്ങൾ വരുന്ന സമയം ആണ്. അവസരങ്ങൾ നല്ല പോലെ പ്രയോജനപ്പെടുത്തുക.
തിരുവാതിര: ജനപ്രീതി ലഭിക്കുന്ന സമയം, എന്നാൽ ചിലർക്ക് രാഹുവിന്റെ അപഹാരമാണ് നടക്കുന്നതെങ്കിൽ സർപ്പ ഭയം, ബന്ധു ജനങ്ങൾ ശത്രുക്കൾ ആകുക, മനോദുഃഖ൦ എന്നിവ ഫലത്തിൽ വരാം. വെട്ടി മുറിച്ചു സംസാരിക്കാതെ ഇരിക്കുന്നത് നന്ന്.
പുണർതം: ഉദര സംബന്ധമായി പ്രശ്നങ്ങൾ, ശത്രുക്കളെ കൊണ്ട് ശല്യം, എല്ലാ കാര്യങ്ങൾക്കും തടസ്സം, ഭാര്യയും ആയി സ്വര ചേർച്ച ഇല്ലാതെ വരിക എന്നിവ ഫലത്തിൽ വരാം. ഇഷ്ടദേവതാ ഭജനം മുടക്കമില്ലാതെ തുടരുക.
പൂയം: സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസം വരുന്ന കാലമാണ്. ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും, മനോവിഷമം, തന്റെതല്ലാത്ത കാരണങ്ങളാൽ അപവാദം കേൾക്കേണ്ടിവരാൻ സാധ്യത. എഴുത്തുകുത്തുകൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയുക. വിവരമോഷണം വഴി ആകാം അപവാദം കേൾക്കുന്നത്.
ആയില്യം: തൊഴിൽ ക്ലേശങ്ങൾ, മാനസീക ബുദ്ധിമുട്ടുകൾ, രോഗാദിദുരിതങ്ങൾ അലട്ടുക, നേത്ര രോഗം, കീർത്തി, ഭക്ഷണസുഖക്കുറവ്, ഭാര്യാസുഖക്കുറവ് എന്നിവ ഫലത്തിൽ വരാം. സർപ്പ ദൈവങ്ങളെ മുടങ്ങാതെ തൊഴുക.
മകം: സ്വത്തു സംബന്ധമായി പ്രശ്നങ്ങൾ വരിക, നേത്ര സംബന്ധമായി പ്രശ്നങ്ങൾ വരിക, പിതൃ തുല്യർ ആയവർക്ക് മരണ സമാനമായ അവസ്ഥകൾ വരിക എന്നിവ ഫലത്തിൽ വരാം. മനോധൈര്യം കൈവിടാതെ ഇരിക്കുക.
പൂരം: വാഹനങ്ങൾ മൂലം ദോഷങ്ങൾ – അപകടങ്ങൾ, വ്യവഹാര പരാജയം, മനോദുഃഖ൦, ഉറക്കക്കുറവ്, ധന ക്ലേശം, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഫലത്തിൽ വരാം. ജാമ്യം നില്കാതെ ഒഴിവാക്കുക.
ഉത്രം: മാനസീക ബുദ്ധിമുട്ടുകൾ, അന്യ ദേശ വാസം-ജോലി, പരിശ്രമിച്ചാലും എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ, യാത്ര ദുരിതം, വാഹനം മൂലം ദോഷാനുഭവങ്ങൾ-അപകടങ്ങൾ, പരാശ്രയം, എന്നിവക്കു സാധ്യത. പുണ്യസ്ഥല ദർശനം ഗുണകരം.
അത്തം: ഭാര്യാഭർത്തൃ കലഹം, ധനക്ലേശം, ആശുപത്രിവാസം എന്നാൽ ചിലർക്ക് തൊഴിൽ പരമായി ഉയർച്ച, മേലധികാരികളിൽ നിന്നും നല്ല വാക്ക് കേൾക്കാൻ അവസരം എന്നിവ ഫലത്തിൽ വരാം. വളരെ മോശം സമയമാണ്. കാര്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയുക.
ചിത്തിര: ശത്രുശല്യം കൂടുക, മേൽ അധികാരികളെ കൊണ്ട് ദോഷഫലങ്ങൾ, കാര്യതടസ്സം, ജലദോഷം, വാത പിത്ത രോഗങ്ങൾ, ശരീര ശോഷണം എന്നിവയും ഫലത്തിൽ വരാം. മേലധികാരികളോടെ വിനയപൂർവം സംസാരിക്കാൻ ശ്രമിക്കുക.
ചോതി : വ്യാപാര -ബിസിനെസ്സിൽ പുരോഗതി, തൊഴിൽ വിജയം, ലോട്ടറി, ചിട്ടി എന്നിവ നറുക്ക് വീഴുക, എന്നാൽ ചിലർക്ക് ശത്രു ശല്യം വർദ്ധിക്കുക എന്നിവ ഫലത്തിൽ വരാം. സ്ഥലവും സമയവും നുറോളജിയും നോക്കി ലോട്ടറി എടുക്കുന്നത് ഗുണം ചെയ്യും.
വിശാഖം: ദാമ്പത്യ കലഹം, കേസു -വഴക്കുകൾ, അലച്ചിൽ, കാര്യതടസ്സം, സന്താന ദുരിതം, സഹ പ്രവർത്തകർ ശത്രുക്കളായി മാറുക എന്നിവ ഫലത്തിൽ വരാം. ആത്മസംയമനം പാലിച്ചു ശീലിക്കുക. ദൈവവിശ്വാസം കൈവിടാതെ ഇരിക്കുക.
അനിഴം: ജലഭയം, മാതാവിനോ പിതാവിനോ രോഗാവസ്ഥ, വിദ്യാപുരോഗതി, അക്കൗണ്ടിങ്ങിൽ ജോലി ചെയുന്നവർക്കു മേലധികാരികളിൽ നിന്നും പ്രശംസ കിട്ടാൻ സാധ്യത, ഉദര സംബന്ധമായി പ്രശ്നനങ്ങൾ എന്നിവ ഫലത്തിൽ വരാം.
തൃക്കേട്ട: സന്താനങ്ങളെ കൊണ്ട് ഗുണം, സഹോദര സ്ഥാനത്ത് ഉള്ളവർ ഗുണം ചെയ്യും, പ്രേമ കാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും, സന്താനലാഭം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം.
മൂലം: രോഗാദി ദുരിതങ്ങൾക്ക്ഹാനി – അതായത് രോഗങ്ങൾ മാറും, ഭാഗ്യാനുഭവങ്ങൾ, തൊഴിൽ വിജയം, ശത്രുഹാനി, ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആയി തീരുക എന്നിവക്കു സാധ്യത. മികച്ച സമയം ആണ്. പരമാവധി പ്രയോജനപ്പെടുത്തുക.
പൂരാടം: കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസ൦, ഈശ്വര വിശ്വാസം വർദ്ധിക്കുക, വരവിൽ കവിഞ്ഞ ചെലവ്, മനോ ദുഃഖ൦, പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം എന്നിവ ഫലത്തിൽ വരാം. കാര്യങ്ങൾ ക്ഷമയോടെ കൈകാര്യം ചെയുക. ചതി പറ്റാതെ നോക്കുക.
ഉത്രാടം: തൊഴിൽ ക്ലേശം, വിവാഹതടസ്സം – കാലതാമസം, ഭാര്യ- ഭർത്താവ് അകന്നു കഴിയുവാൻ (വിദേശ ജോലി) അവസരമുണ്ടാകുക, ഭാര്യാ- ബന്ധു ജനങ്ങൾ മൂലം എന്നിവർ മൂലം ദോഷാനുഭവങ്ങൾ എന്നിവ വരാൻ സാധ്യത. ഈശ്വര ചിന്ത രക്ഷിക്കും.
തിരുവോണം: നിദ്രാ സുഖം, മനഃസുഖം, നല്ല പേര് കേൾക്കുവാൻ യോഗം, കാര്യപ്രാപ്തി, സമ്മാനങ്ങൾ, അവാർഡുകൾ ലഭിക്കുക, ഭക്ഷണ സുഖം എന്നിവ ഫലത്തിൽ വരാം. അമിതാവേശം ഗുണം ചെയ്യില്ല.
അവിട്ടം: ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അന്യസ്ത്രീ ബന്ധം, രോഗാദി ദുരിതങ്ങൾ അലട്ടുക, വരവിൽ കവിഞ്ഞ ചെലവ്എന്നിവക്ക് സാധ്യത. സൂക്ഷിക്കേണ്ട സമയമാണ്.
ചതയം: ബന്ധു ബലം, വിദേശ ജോലി വഴി ധന ലാഭം, വിവാഹം നടക്കുക, സഹോദര ഗുണം, പുതിയ വീട്, വാഹനം എന്നിവ വരാൻ സാധ്യത ഉള്ള വാരമാണ്. സന്തോഷിക്കേണ്ട സമയം ആണ്.
പൂരൂരുട്ടാതി: പല തൊഴിലുകൾ ചെയ്യെണ്ടി വരിക, സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം, തൊഴിൽ ക്ലേശം, ഭൂമി നഷ്ട്ടം, തൊഴിൽ ഇടങ്ങളിൽ അഭിപ്രായ വ്യത്യാസം, വാഹനം മൂലം അപകടം എന്നിവ ഫലത്തിൽ വരാം. വളരെയധികം ശ്രദ്ധിക്കേണ്ട കാലം.
ഉത്തൃട്ടാതി: ബഹുമാനം, ദ്രവ്യ ലാഭം, ഭക്ഷണ സുഖം, കുടുംബാംഗങ്ങൾ തമ്മിൽ ഐക്യം, മക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനം എന്നിവ പ്രതീക്ഷികാം. തീരുമാനങ്ങൾ ആലോചിച്ചു എടുക്കുക.
രേവതി: യാത്ര ക്ലേശം, പല പല തൊഴിലുകൾ ചെയ്യെണ്ടതായി വരിക, സ്ഥാന നഷ്ട്ടം, അപവാദം കേൾക്കേണ്ടിവരിക, ശരീര തളർച്ച, ശത്രുഭയം എന്നാൽ വാരാന്ത്യ൦ കാര്യവിജയവും ഫലത്തിൽ വരാം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 April 16 to 22
Comments