മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രം ‘മലൈക്കോട്ടെ വാലിബൻ’ പ്രഖ്യാപിച്ചത് മുതൽക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് കൂടി പുറത്ത് വന്നതോടെ പ്രതീക്ഷകൾ ഏറെയാണ്. ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്. മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിലും ചർച്ചാ വിഷയമാകുന്നതിനിടയിൽ വാലിബന്റെ സ്റ്റണ്ട് മാസ്റ്റർ വിക്രം മോർ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധയമാകുന്നത്.
“ഇപ്പോൾ മലൈക്കോട്ടൈ വാലിബന്റെ 81 ദിവസത്തെ ഷൂട്ട് പൂർത്തിയായി. രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആയിരുന്നു ചിത്രീകരണം. ഇത് പവർ പാക്ക്ഡ് ആക്ഷൻ സാഗയുടെ തുടക്കം മാത്രമാണ്. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്, പക്ഷേ ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ടീമിനൊപ്പം 4 ഫൈറ്റുകളുണ്ട്. അത് ഗംഭീരമായ ഒരു സൃഷ്ടിയാണ്. മുഴുവൻ ടീമിനും ആശംസകൾ. ഒപ്പം ലിജോ ജോസിനും മോഹൻലാലിനൊപ്പവുമുള്ള ഈ ധീരവും മനോഹരവുമായ യാത്രയ്‌ക്ക് നന്ദി.”- വിക്രം മോർ കുറിച്ചു.
തോളിലൂടെ വടം ഇട്ട് വലിക്കുന്ന അതിശക്തനായ ഒരു യോദ്ധാവായാണ് പോസ്റ്ററിൽ മോഹൻലാലിനെ കാണാൻ കഴിയുന്നത്. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ റീ ട്വീറ്റ് ചെയ്യപ്പെട്ട മോളിവുഡ് സിനിമ പോസ്റ്റർ എന്ന ഖ്യാതിയും വാലിബൻ സ്വന്തമാക്കിയിരുന്നു.
ഗുസ്തിക്കാരനായാണ് മോഹൻലാൽ സിനിമയിലെത്തുക എന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത്തരം ഊഹങ്ങൾക്കൊക്കെയാണ് താൽകാലികമായി വിരാമമായിരിക്കുന്നത്. രാജസ്ഥാനിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഏപ്രിൽ അഞ്ചിന് സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിരുന്നു. ഏറ്റവും പ്രയാസമുള്ള രംഗങ്ങളാണ് രാജസ്ഥാനിൽ ചിത്രീകരിച്ചത്. ചെന്നൈയിലാണ് അടുത്ത ഷെഡ്യൂൾ.
Comments