ഗോകുൽ സുരേഷ് ചിത്രം സന്നിധാനം പിഒ; അയ്യനെ കണ്ടതിന് ശേഷം യോഗി ബാബു സെറ്റിൽ ജോയിൻ ചെയ്‌തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഗോകുൽ സുരേഷ് ചിത്രം സന്നിധാനം പിഒ; അയ്യനെ കണ്ടതിന് ശേഷം യോഗി ബാബു സെറ്റിൽ ജോയിൻ ചെയ്‌തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 11:17 pm IST
Facebook
Twitter
WhatsAppTelegram

രാജീവ് വൈദ്യയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഭക്തി സാന്ദ്രമായ ചിത്രമാണ് സന്നിധാനം പിഒ. കഴിഞ്ഞ ആഴ്ചയിൽ സിനിമയുടെ ചിത്രീകരണം പമ്പയിൽ പുനരാരംഭിച്ചിരുന്നു. ഇപ്പോഴിതാ, സെറ്റിൽ യോഗി ബാബു ജോയിൻ ചെയ്‌തിരിക്കുകയാണ്. ശബരിമല ദർശനം നടത്തിയതിന് ശേഷമാണ് താരം ചിത്രീകരണത്തിനായെത്തിയത്.

വിഷു ദിനത്തിലാണ് യോ​ഗി ബാബു മല ചവിട്ടിയത്. ആദ്യമായാണ് താൻ ശബരിമലയിലെത്തി അയ്യനെ കാണുന്നതെന്നും താരം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. തമിഴ്നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും പോകാറുണ്ട്. എന്നാൽ ഇതുവരെ ശബരിമലയിലെത്തി ദർശനം നടത്തിയിട്ടില്ല. അയ്യപ്പൻ എന്നെ വിളിച്ചു, ഞാൻ വന്ന് ദർശനം നടത്തി. വളരെയധികം സന്തോഷമുണ്ട്. ശബരിമല ആസ്പദമാക്കി ഒരു സിനിമ ചെയ്യുന്നതിന്റെ സന്തോഷത്തിൽ കൂടിയാണ് താനെന്നും യോ​ഗി ബാബു മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഗോകുൽ സുരേഷാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേനക സുരേഷ്, വർഷ വിശ്വനാഥ്, തമിഴ് താരമായ വേല രാമമൂർത്തി എന്നിവരാണ് സന്നിധാനം പിഒയിലെ മറ്റ് അഭിനേതാക്കൾ. ശബരിമല, തൊടുപുഴ, അതിരിപ്പിള്ളി എന്നിവിടങ്ങളിലാകും ചിത്രീകരണം. സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. മധുസൂദർ റാവൂ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. ചിത്രം തമിഴ്, മലയാളം, കന്നട, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായാണ് അണിയറയിൽ ഒരുങ്ങുന്നത്. ജനുവരി 14 മകരസംക്രമ ദിനത്തിൽ സന്നിധാനത്ത് വെച്ച് ചിത്രത്തിന്റെ പ്രാരംഭ പൂജകൾ നടന്നിരുന്നു. ചിത്രത്തിന്റെ രചന രാജേഷ് മോഹൻ, ഛായാഗ്രഹണം എ വിനോദ് ഭാരതി, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം ലാൽ കൃഷ്ണ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്.

Tags: Suresh Gopigokul sureshshabarimalaSannidhanam POyogi babu
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies