എലത്തൂര്‍ ട്രെയിന്‍ ആക്രമണം; കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എലത്തൂര്‍ ട്രെയിന്‍ ആക്രമണം; കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 10:20 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ യു.എ.പി.എ ചുമത്തിയതോടെ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള യുഎപിഎ 16-ാം വകുപ്പ് പ്രകാരമാണ് പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഇതോടെ ട്രെയിന്‍ ആക്രമണത്തിലെ തീവ്രവാദ ബന്ധവും പോലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുകയാണ്.

കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൊലപാതക ശ്രമം, ആസിഡ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഗുരുതര പൊള്ളലേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളും, ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ 151-ാം നകുപ്പ് പ്രകാരവുമാണ് പോലീസ് കുറ്റം ചുമത്തിയിരുന്നത്. ട്രെയിനില്‍ തീവയ്‌ക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട മൂന്ന് പേരുടെ മരണത്തില്‍ പ്രതിയ്‌ക്ക് ഉത്തരവാദിത്തമുണ്ടെന്ന നിഗമനത്തില്‍ കൊലപാതകകുറ്റം ഐ പി സി 302-ാം വകുപ്പ് അന്വഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ചുമത്തി.

എന്നാല്‍ രണ്ടാം ഘട്ടത്തിലും യുഎപിഎ ചുമത്തുന്നതില്‍ അന്വേഷണ സംഘം തീരുമാനമെടുത്തിരുന്നില്ല. ചോദ്യം ചെയ്യല്‍ ഒമ്പതാംദിവസം എത്തിയപ്പോഴാണ് യുഎപിഎ 16-ാം വകുപ്പ് ഷാറൂഖില്‍ ചുമത്തിയത്. ഇതോടെയാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതിനുള്ള സാഹചര്യം വര്‍ദ്ധിച്ചിരിക്കുന്നത്. ആക്രമണം നടന്നതിന് ശേഷം കേരളത്തിലെത്തിയ അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതിയുടെ തീവ്രവാദ ബന്ധം തള്ളാതെയുള്ള റിപ്പോര്‍ട്ടായിരുന്നു എന്‍ഐഎ സമര്‍പ്പിച്ചത്. പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്നതിനോടൊപ്പം തന്നെ പ്രതിക്കായി ഡിഫന്‍സ് കൗണ്‍സില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും 18-ന് കോടതി പരിഗണിക്കും.

Tags: Elathoorkerala
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies