അമർനാഥ് യാത്ര 2023: രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും, കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കൂ...
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമർനാഥ് യാത്ര 2023: രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും, കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 05:00 pm IST
Facebook
Twitter
WhatsAppTelegram

അനന്ത്നാഗ്: ഈ വർഷത്തെ അമർനാഥ് യാത്രയ്‌ക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആ​രംഭിച്ചു. ഈ വർഷത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിച്ച് ഓഗസ്റ്റ് 31-ന് അവസാനിക്കുമെന്ന് ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. രജിസ്‌ട്രേഷന് വേണ്ടിയുള്ള ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കും. തീര്‍ത്ഥാടന യാത്ര സംബന്ധമായ കാലാവസ്ഥാ വിവരങ്ങളും മറ്റ് അവശ്യ വിവരങ്ങളും മറ്റ് പല ഓണ്‍ലൈന്‍ സേവനങ്ങളും ഈ ആപ്പിലൂടെ ലഭിക്കുന്നതാണ്. അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിന്റെ https://jksasb.nic.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും യാത്ര രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കും. അമര്‍നാഥ് യാത്രാ രജിസ്‌ട്രേഷന്‍, ഹെലികോപ്റ്റര്‍ സേവനങ്ങള്‍, ക്യാമ്പുകള്‍, തീര്‍ത്ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയെല്ലാം ഇതിലൂടെ അറിയാവുന്നതാണ്.

‍മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 13-70 വയസ്സിനിടയിലുള്ള വ്യക്തികൾക്ക് രജിസ്റ്റർ ചെയ്യാം. എല്ലാ തീർത്ഥാടനത്തിനും ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 6 ആഴ്ചയോ അതിൽ കൂടുതലോ ഗർഭമുള്ള സ്ത്രീകൾക്ക് യാത്രയിൽ പങ്കെടുക്കാൻ അനുവാദമില്ല. അമര്‍നാഥ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ടെലികോം സേവനങ്ങള്‍, തീര്‍ത്ഥാടകര്‍ക്കും മറ്റുമുള്ള താമസം, വൈദ്യുതി, വെള്ളം, സുരക്ഷ, മറ്റ് ക്രമീകരണങ്ങള്‍ എന്നിവയ്‌ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ശുചീകരണത്തിനും മാലിന്യ ശേഖരണത്തിനും വേണ്ട കൃത്യമായ നടപടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും ഭരണകൂടം നല്‍കിയിട്ടുണ്ട്.

അമര്‍നാഥ് ക്ഷേത്ര ബോര്‍ഡും തീര്‍ത്ഥാടന കാലത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. അനന്ത്‌നാഗ് ജില്ലയില്‍ നിന്നുള്ള പഹല്‍ഗാം പാതയിലും ഗന്തര്‍ബാല്‍ ജില്ലയില്‍ നിന്നുള്ള ബാല്‍താല്‍ പാതയിലും ഒരേ സമയം തീര്‍ത്ഥയാത്ര ആരംഭിക്കാനാണ് പദ്ധതി. ക്ഷേത്ര കര്‍മ്മങ്ങള്‍ ആരംഭിച്ചാല്‍ രാവിലെയും വൈകുന്നേരവും നടത്തുന്ന പ്രാർത്ഥനകൾ തത്സമയ സംപ്രേക്ഷണം ചെയ്യാനും അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണ്.

Tags: Jammu Kashmir
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies