പ്രിയപ്പെട്ടവരുടെ മരണം വിശ്വസിക്കാൻ വളരെ പ്രയാസമാണ്. ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് തിരിച്ചറിയുന്ന ഒരവസ്ഥയിൽ നിന്നും കരകയറാൻ ദിവസങ്ങൾ വേണ്ടി വരും. മരിച്ചവരെ പുനർജീവിപ്പിക്കാൻ സാധിക്കുമോ? ഇപ്പോൾ സാധിക്കില്ലെങ്കിലും, ഭാവിയിൽ ശാസ്ത്രത്തിന് അതും കഴിഞ്ഞെന്ന് വരാം. കേൾക്കുമ്പോൾ ഒരു സയൻസ് ഫിക്ഷൻ പോലെ തോന്നുമെങ്കിലും, ഗവേഷകർ അതിനുള്ള മാർഗ്ഗങ്ങൾ തിരഞ്ഞുകൊണ്ടിരിക്കയാണ്. എന്നാൽ ഇനി മുതൽ മരിച്ചവരോടൊപ്പം ഡിജിറ്റലായി ജീവിക്കാനുള്ള ഒരു അവസരം ഒരുക്കുകയാണ് ഇന്ത്യന്‍ വംശജനായ ഗവേഷകന്‍ ഡോ. പ്രതിക് ദേശായ്.
ഇതിനുവേണ്ടി മുതിര്‍ന്ന മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും വിഡിയോകളും ഫോട്ടോകളും ശബ്ദവുമെല്ലാം സ്ഥിരമായി പകര്‍ത്തി സൂക്ഷിച്ചു തുടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. സിലിക്കന്‍വാലിയിൽ പ്രവർത്തിക്കുന്ന അദ്ദേഹം പറയുന്നത് ഇത്തരത്തില്‍ ആവശ്യത്തിനു ട്രാന്‍സ്‌ക്രിപ്റ്റ് ഡേറ്റ ശേഖരിക്കാനായാല്‍ പുതിയ വോയിസ് സിന്തെസിസ്, വിഡിയോ മോഡലുകള്‍ തുടങ്ങിയവയുടെ ശക്തി ഉപയോഗിച്ച് ഇനി മരിച്ചുപോകുന്ന പ്രിയപ്പെട്ടവരെ കംപ്യൂട്ടിങ് ഉപകരണങ്ങളില്‍ ജീവിപ്പിക്കാൻ കഴിയുമെന്നാണ്. മരണത്തിനു ശേഷവും അവരുടെ ഡിജിറ്റല്‍ സാന്നിധ്യം 100 ശതമാനം ഉറപ്പാക്കാമെന്നും കഴിഞ്ഞ വര്‍ഷം വരെ സാധ്യമല്ലാതിരുന്ന സാങ്കേതികവിദ്യയാണിതെന്നുമാണ് ഡോ. പ്രതിക് ദേശായ് പറയുന്നത്.
എന്നാൽ ഇതിന് സാധ്യത കുറവാണെന്നും ഇത് സാധ്യമാകുന്നു എങ്കില്‍ മനുഷ്യരാശി പുതിയ, സങ്കീര്‍ണമായ ഒരു പ്രശ്‌നമായിരിക്കും നേരിടാന്‍ പോകുന്നതെന്നുമാണ് ചില വിദഗ്ദർ പറയുന്നത്. മരിച്ചുപോയ ഒരാളെക്കുറിച്ചുള്ള ഡേറ്റ ഉപയോഗിച്ച് അയാളെ ‘ജീവിപ്പിക്കാം’ എന്നു പറയുന്നതില്‍ കഴമ്പില്ലെന്ന് അവര്‍ വാദിക്കുന്നുണ്ട്. മനുഷ്യരുടെ ശരിയായ ബോധമണ്ഡലത്തെ കംപ്യൂട്ടറിലൂടെ ജീവവിപ്പിക്കാൻ കഴിയുന്ന കാര്യമല്ലെന്നും
ഒരു പതിറ്റാണ്ടിലേറെ എഐ മേഖലയില്‍ ജോലിയെടുത്ത വിക്ടോറിയ മെന്‍ഡോസ പറയുന്നത്. മരിച്ചയാളുടെ ഒരു ‘അവതാര്‍’ അയാളുടെ ഡേറ്റ ഉപയോഗിച്ച് കംപ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കാൻ സാധിച്ചേക്കാം. എന്നാല്‍ ബോധമണ്ഡലം എന്നു പറയുന്നത് ഇത്തരം ഡേറ്റയുടെ ഒരു ശേഖരമൊന്നുമല്ലെന്ന് താന്‍ കരുതുന്നതായി മീഡിയപീനട്ട് ടെക്‌നോളജി പ്രസിദ്ധീരകണത്തിന്റെ മേധാവി കൂടിയായ മെന്‍ഡോസയുടെ വാദം.
അമേരിക്കന്‍ ശാസ്ത്രജ്ഞനായ വിപുതേശ്വര്‍ സിതാരാമാന്‍ പറയുന്നത് മരിച്ച വ്യക്തിയുടെ എഐ ക്ലോണ്‍ സാങ്കേതികവിദ്യ ഇപ്പേഴും ലഭ്യമാണെന്നാണ്. വോക്യാപ്‌സ്യൂള്‍ എന്ന വോയിസ് എഐ സാങ്കേതികവിദ്യ അതിന് ഉദാരണമാണ്. ഇതിനാല്‍ തന്നെ അതിന്റെ കുറച്ചുകൂടി പുരോഗതിപ്രാപിച്ച രൂപം കൊണ്ടുവരാമെന്ന ഡോ. പ്രതികിന്റെ അവകാശവാദം സാധ്യതയുള്ളതു തന്നെയാണെന്ന് വിപുതേശ്വര്‍ പറയുന്നത്. ഡോ. പ്രതിക് പറയുന്നതുപോലെ ബോധമണ്ഡലമൊന്നും പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കിലും മരിച്ചുപോകുന്നവരുടെ സജീവമെന്ന തോന്നലുണ്ടാക്കുന്ന ‘അവതാറുകള്‍’ കംപ്യൂട്ടിങ് ഉപകരണങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനായേക്കുമെന്നാണ് പറയുന്നത്.
മരിച്ചവരോടൊപ്പം ഡിജിറ്റലായി ജീവിക്കാനുള്ള ഒരു അവസരം ഇപ്പോൾ ലഭിച്ചില്ലെങ്കിലും ഭാവിയിൽ അതിനൊരു അവസരം ലഭിക്കുമെന്നാണ് ഡോ. പ്രതിക് ദേശായ് വാദിക്കുന്നത്. ഇതിന് പിന്നിൽ നിലനിൽക്കുന്ന വെല്ലുവിളികളും, അനിശ്ചിതത്വവും മൂലമാണ് നിരവധിപേർ ഈ വാദത്തെ തള്ളുന്നത്.















