ന്യൂഡൽഹി: ബൈക്കുകളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഉഗ്രൻ ഓഫറുകളിലായി അഞ്ച് തരം ബൈക്കുകൾ. 80,000 രൂപയിൽ താഴെ മാത്രം വിലയുള്ള ബൈക്കുകളാണ് കമ്മ്യൂട്ടർ ബൈക്കുകൾ. നീണ്ട സീറ്റോടുകൂടി പരമസുഖമായ യാത്രയ്‌ക്ക് യോഗ്യമായതാണ് ഇത്തരം ബൈക്കുകൾ. ബൈക്ക് ടാക്‌സി സർവീസ് ഉടമകൾക്കും അനുയോജ്യമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കമ്മ്യൂട്ടർ ബൈക്കുകൾ. ഇവ ഇന്ത്യയിലെ ജനപ്രിയ മോഡലുകളിലൊന്നാണ്.
കമ്മ്യൂട്ടർ ബൈക്കുകളുടെ നിരവധി മോഡലുകളാണ് നിരവധി കമ്പനികളിലായി നിരത്തിലോടുന്നത്. ലഗേജുകളോടൊപ്പം രണ്ടുപേർക്ക് സഞ്ചരിക്കാൻ കഴിയുന്നത്ര നീളവും വീതിയുമുള്ള സുഖപ്രദമായ സീറ്റാണ് കമ്മ്യൂട്ടർ ബൈക്കുകളിൽ ഒരുക്കിയിരിക്കുന്നത്.
ഹോണ്ട സിഡി 110 ഡ്രീം ഡീലക്‌സ്
ഏറ്റവും മിതമായ നിരക്കിൽ ലഭ്യമാകുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ഓഫറാണ് ഹോണ്ട സിഡി 110 ഡ്രീം ഡീലക്‌സ്. ഡീലക്‌സ് സ്റ്റാൻഡേർഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളിൽ ഹോണ്ട സിഡി 110 ഡ്രീം ഡീലക്‌സ് ലഭ്യമാണ്. 71,113 രൂപ മുതലാണ് രണ്ടിന്റെയും വില ആരംഭിക്കുന്നത്. സീറ്റ് സൗകര്യത്തെ സംബന്ധിച്ചിടത്തോളം, സിഡി 110 ഡ്രീം ഡീലക്സിന് 790 എംഎം സീറ്റ് ഉയരമുണ്ട്.
ബജാജ് സിടി 125 എക്‌സ്
വളരെ ഉറപ്പും കാര്യക്ഷമതയുമുള്ള വിശാലമായ സീറ്റാണ് ഇത്തരം മോട്ടോർസൈക്കിളിന്റെ പ്രത്യേകത. 72,077 രൂപ മുതലാണ് വില ആരംഭിക്കുന്നത്. രണ്ടുപേർക്ക് വിശാലമായി യാത്ര ചെയ്യാൻ സാധിക്കും.
ബജാജ് പ്ലാറ്റിന 100
കൃത്യമായ ഡെലിവറി ഉറപ്പാക്കുന്ന പ്രധാന ബൈക്കാണ് ബജാജ് പ്ലാറ്റിന. വളരെക്കാലമായി ജനപ്രിയ മോഡലാണ് പ്ലാറ്റിന. എന്നാൽ കൂടുതൽ സംവിധാനമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നീണ്ട സീറ്റിൽ ചെറിയ ലഗേജുകളോടൊപ്പം രണ്ട് പേർക്ക് യാത്ര ചെയ്യാൻ സൗകര്യപ്രദമാണ്. 65,856 രൂപ മുതലാണ് പ്ലാറ്റിന 100-ന്റെ വില.
ടിവിഎസ് റേഡിയോൺ
ബജാജ് പ്ലാറ്റിനത്തിന്റെ അതേ സവിശേഷതകൾ നിറഞ്ഞതാണ് ടിവിഎസ് റേഡിയോൺ ബൈക്കുകൾ. 60,925 രൂപയാണ് ഇവയുടെ വില നിശ്ചയിക്കുന്നത്.
ഹീറോ സൂപ്പർ സ്പ്ലെൻഡർ
798 എംഎം സീറ്റ് ഉയരത്തിലാണ് ഹീറോ സൂപ്പർ സ്പ്ലെൻഡരിന്റെ സീറ്റ് സജ്ജീകരിച്ചിരിക്കുന്നത്. 79,118 രൂപ മുതൽ 83,248 രൂപ വരെയാണ് ഇവയുടെ വില കണക്കാക്കുന്നത്.
Comments