കൊച്ചി : കണ്ണൂരിലെ മുസ്ലീം വിവാഹ ചടങ്ങിലെ സ്ത്രീകൾക്ക് ആഹാരം കഴിക്കുന്നതിന് ഒരുക്കിയിട്ടുള്ള സംവിധാനത്തെപ്പറ്റി പറഞ്ഞ നടി നിഖില വിമലിന് ഇസ്ലാമിസ്റ്റുകളുടെ വിമർശനം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലാണ് ഇസ്ലാമിസ്റ്റുകളുടെ പ്രതികരണം .
അയൽവാശി എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ആണ് നിഖില തുറന്നു പറഞ്ഞത്. തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലീം വിവാഹത്തെക്കുറിച്ചായിരുന്നു നിഖിലയുടെ തുറന്നു പറച്ചിൽ. സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇന്നും അവിടെയുണ്ടെന്നും ഇപ്പോഴും അത് തുടരുന്നുണ്ടെന്നും നിഖില പറഞ്ഞു.
നിഖിലയുടെ ഒരു അഭിപ്രായം കണ്ടു, കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ കല്യാണ വീട്ടിലെ ഇരിപ്പിടത്തെ കുറിച്ച്. മറുപടി തരാൻ ഇവിടം ഉപയോഗിക്കേണ്ടി വന്നതിൽ ഖേദമുണ്ട്. നിഖിലയുടെ തറവാട്ടിലെ സ്ത്രീകൾ വാതുക്കലെ കോലായിൽ കാലിൻമേൽ കാല് കേറ്റി ഇരിക്കാറുണ്ടായിരുന്നോ? നിഖിലയുടെ അച്ഛനും മുത്തച്ഛനും ഒക്കെ ഇരുന്നപോലെ. ഇല്ലല്ലോ? ആ ഒരു വ്യത്യാസം മുസ്ലിം കല്യാണങ്ങളിലും ഉണ്ടെന്ന് കരുതിയാൽ മതി. ഈ ഫാസിസ്റ്റ് കാലത്തെ ഉയർന്ന ജനാധിപത്യ ബോധമുള്ള യുവ നായികയ്‌ക്ക് ഇതിലും കടുത്ത ഉദാഹരണങ്ങളോടെ മറുപടി തരാൻ വയ്യാത്തോണ്ടാ ഇത്ര ലളിതമായി പറഞ്ഞ് തന്നത് – എന്നാണ് ഒരു കമന്റ് .
മുസ്ലീങ്ങളുടെ നെഞ്ചത്ത് കയറാൻ വരണ്ടായെന്നും , പിന്നെ പേജ് തുറക്കാൻ പറ്റില്ലെന്നും , സ്വന്തം കാര്യം നോക്കി ജീവിക്കാനുമൊക്കെ പറയുന്ന ഭീഷണികളുമുണ്ട് .സ്ത്രീകൾക്ക് കല്യാണത്തിന് അടുക്കള ഭാഗത്തു ഭക്ഷണം കൊടുക്കുന്നത് കണ്ണൂരിൽ മാത്രമാണ്, ഞങ്ങളുടെ ഭാഗത്തെക്ക് ഒരിത്തിരി പുരോഗമനം ഉണ്ട്, ഒരു തുണികൊണ്ട് മറകെട്ടും, എന്നിട്ട് അപ്പുറത്തും ഇപ്പുറത്തും ഇരുത്തും… സൗബിനും നീയും ഒരു പടത്തിൽ അഭിനയിച്ചാൽ രണ്ടാൾക്കും എത്ര ശമ്പളം കിട്ടും. ആദ്യം നിന്റെ കാര്യം ശെരിയാക്കാൻ നോക്ക്… എന്നിങ്ങനെ കമന്റുകൾ നിരവധിയാണ്
Comments