തിരുവനന്തപുരം: വന്ദേഭാരത് വീണ്ടും ട്രയൽ റൺ നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ നടത്തുക. ഇതിനായി ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. രാവിലെ 5.10നാണ് യാത്ര തുടങ്ങുക.
കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരീക്ഷണയോട്ടം നടത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയത്.
Comments