തെലുങ്ക് ചിത്രം ഏജന്റിന്റെ ട്രെയ്‌ലർ എത്തി; ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് രണ്ട് ശബ്ദം; ഡബിൾ റോളിലോ എന്ന് ആരാധകർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തെലുങ്ക് ചിത്രം ഏജന്റിന്റെ ട്രെയ്‌ലർ എത്തി; ചിത്രത്തിൽ മമ്മൂട്ടിയ്‌ക്ക് രണ്ട് ശബ്ദം; ഡബിൾ റോളിലോ എന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2023, 06:33 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിലും തെലുങ്കിലും അകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഏജന്റ്. അഖിൽ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിനായി ഏറെ നാളായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്‌ലറിൽ നിന്ന് തന്നെ മനസ്സിലാക്കാം ചിത്രം ആരാധകർക്ക് മികച്ച ഒരു ദൃശ്യാനുഭവം ആയിരിക്കുമെന്ന്.

എന്നാൽ ഇപ്പോൾ കൺഫ്യൂഷനായി ഇരിക്കുന്നത് മലയാളികളാണ്. കാരണം, കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലറിൽ മമ്മൂട്ടിയ്‌ക്ക് രണ്ട് ശബ്ദമാണ്. എന്നാൽ ട്രെയിലറിൽ നിന്ന് തന്നെ മനസ്സിലാക്കാൻ ഏറെ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. എന്നാൽ സംഭാഷണങ്ങളിൽ ചിലതിന് ശബ്ദം നൽകിയിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയുടെ ശബ്ദം ഡബ്ബ് ചെയ്തിരിക്കുന്നത് കുറച്ച് ഭാഗത്ത് മാത്രമാണ്. എന്നാൽ മറ്റ് ചില സീനുകളൽ മമ്മൂട്ടിയ്‌ക്ക് മറ്റാരുടേയോ ശബ്ദമാണ്.

തെലുങ്കിലെ കഴിഞ്ഞ ചിത്രമായ യാത്രയിലുൾപ്പെടെയുള്ള ചിത്രങ്ങളിൽ മമ്മൂട്ടി സ്വയമാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ചിത്രത്തിൽ ശബ്ദമാറ്റം ചർച്ചയായിരിക്കുന്നത്. മമ്മൂട്ടി ഡബിൾ റോളിൽ ആയിരിക്കുമെന്നുൾപ്പടെ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ചിത്രം ഇറങ്ങുമ്പോൾ മമ്മൂട്ടി ആരാധകർക്ക് നിരാശരാകേണ്ടിവരില്ലെന്നും മുഴുവൻ സംഭാഷണങ്ങളും മമ്മൂട്ടിയുടെ ശബ്ദ ഗാംഭീര്യത്തിൽ തന്നെ കേൾക്കാനാവുംസ എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

ഏജൻറ് സിനിമയുടെ ഡബ്ബിംഗ് മമ്മൂട്ടി പൂർത്തിയാക്കിയിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. ട്രെയ്‌ലർ ലോഞ്ച് തീയതി നേരത്തെ തീരുമാനിച്ചിരുന്നു. അതിനാൽ ട്രെയ്‌ലർ പെട്ടെന്ന് ഇറക്കാൻ വേണ്ടി മറ്റൊരാളെക്കൊണ്ട് താൽക്കാലികമായി ഡബ്ബ് ചെയ്തിരിക്കുന്നതാണ്. ഇപ്പോഴത്തെ തിരക്കുകൾക്ക് ശേഷം ചിത്രത്തിന്റെ ഡബ്ബിംഗ് മമ്മൂട്ടി പൂർത്തിയാക്കും. റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ കേണൽ മഹാദേവനായാണ് മമ്മൂട്ടി ഏജൻറിൽ എത്തുന്നത്.

Tags: MAMMOOTTYagent
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies