പെർത്ത്: അവയവങ്ങൾ ദാനം ചെയ്തവർക്കും സ്വീകരിച്ചവർക്കും വേണ്ടി നടത്തുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയ്ക്കായി വീണ്ടും സ്വർണം സ്വന്തമാക്കി മലയാളി താരം വരുൺ ആനന്ദ്. ടെന്നീസിൽ പുരുഷന്മാരുടെ 12-14 കാറ്റഗറിയിലാണ് വരുൺ സ്വർണം നേടിയത്. എതിരാളിയായ ഓസ്ട്രേലിയൻ താരത്തെ 0-4, 4-2, 10-5 എന്നീ സെറ്റുകൾക്ക് വരുൺ തോൽപ്പിച്ചു.
ഓസ്ട്രേലിയയിലെ പെർത്തിൽ നടക്കുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ വരുൺ കരസ്ഥമാക്കുന്ന രണ്ടാമത്തെ സ്വർണമാണിത്. കഴിഞ്ഞ ദിവസം ബാഡ്മിന്റണിൽ സ്വർണം നേടി ഈ 13-കാരൻ രാജ്യത്തിന്റെ യശസുയർത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ഗെയിംസിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് വരുൺ ആനന്ദ്.
Varun Anand won gold again for India in 12-14 boys category tennis singles. Varun is a kidney recipient and the youngest participant from India. @ActorMadhavan @NottoIndia @IndiaSports @WTGF1 @TeamIndiaWTG @ArvinderSoin @sundar_s1955 @manav_rachna @neerubhatia3 pic.twitter.com/2JkPZLdQlD
— ORGAN INDIA (@ORGANINDIA1) April 19, 2023
ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് അമ്മയിൽ നിന്നും വൃക്ക സ്വീകരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന കൊച്ചുമിടുക്കനാണ് വരുൺ. അമ്മ ദീപയായിരുന്നു വൃക്ക നൽകിയത്. 2023ലെ വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ അവയവ ദാതാക്കളുടെ വിഭാഗത്തിൽ ഇത്തവണ ദീപയും മത്സരാർത്ഥിയാണ്. എറണാകുളം സ്വദേശിയായ വരുണും കുടുംബവും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരാണ്.
Comments