ആലപ്പുഴ : അമ്മയെയും മകളെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലിയൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ സുരേഷിന്റെ ഭാര്യ ശുഭയെയും മകൾ അഞ്ചുവിനെയുമാണ് ജിവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്ന് പുറത്ത് പോയ ശുഭയുടെ ഭർത്താവ് സുരേഷ് കുമാർ തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അയൽവാസികളുടെ സഹായത്തോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജിവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷിിജവാണ് അഞ്ചുവിന്റെ ഭർത്താവ്. ഇരുവർക്കും ജാഗ്നവി, ജാഗ്നവ് എന്നീ രണ്ട് മക്കളുണ്ട്.
Comments