തിരുവനന്തപുരം : പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ വരവ് വൈകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഉച്ചക്ക് 12ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. യാത്രാ ക്രമീകരണങ്ങൾ, സുരക്ഷ കാര്യങ്ങള്‍, ചികിത്സ ഉൾപ്പെടെ പിഡിപി നേതാക്കൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമായി നേതാക്കള്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തിൽ മദനിയുടെ സുരക്ഷ ശക്തമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പിഡിപി സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ പറഞ്ഞു. മികച്ച ചികിത്സാ സൗകര്യം ഒരുക്കണം, മെഡിക്കൽ സംഘത്തെ അനുവദിക്കണം,മദനിക്ക് കൂടുതൽ സുരക്ഷ വേണം എന്നീ ആവശ്യങ്ങളാണ് സംഘം ഉന്നയിച്ചത് . ഇത് അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകിയതായും പറഞ്ഞു.
Comments