കോട്ടയം : നാല് വോട്ടിനു വേണ്ടി ക്രൈസ്തവ സമൂഹത്തിൽ ഭീതി ജനിപ്പിച്ചു ബിജെപിയെ അകറ്റാൻ തീവ്ര ശ്രമം നടത്തുന്ന മന്ത്രി വി എന്‍ വാസവന് മറുപടിയുമായി ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരി.’കുറുക്കന് കോഴിയുടെ ക്ഷേമം അന്വേഷിക്കുന്നത് പോലെയാണ് ബിജെപി നേതാക്കള്‍ അരമനകള്‍ സന്ദര്‍ശിക്കുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെപോലെയാണ് അവര്‍ ക്രിസ്ത്യന്‍ വീടുകളില്‍ എത്തുന്നത്. കരോള്‍ സംഘത്തെ തുണിയുരിഞ്ഞ് അടിച്ചവരാണ് ബിജെപിക്കാര്‍’ എന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി എന്‍ വാസവന് പറഞ്ഞത്.
എന്നാൽ കോട്ടയം പത്താമുട്ടത്തു സിപിഐഎം, ഡിവൈഎഫ്ഐ ഗുണ്ടകൾ പെൺകുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ആക്രമിച്ചതും ഗുരുതരമായി പരിക്കേല്പിച്ചതും വി എൻ വാസവൻ സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണെന്ന് എൻ ഹരി പറഞ്ഞു . ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ സ്വന്തം പാർട്ടിക്കാർ പള്ളി തകർത്തത് വി. എൻ. വാസവൻ മറന്നോ.ബിജെപിയിലേക്ക് മതന്യൂനപക്ഷങ്ങൾ എത്തുന്നതിൽ നിങ്ങൾക്കുള്ള അസ്വസ്ഥത വ്യക്തം.ക്രൈസ്തവ മത മേൽ അധ്യക്ഷൻ മാരെ നികൃഷ്ട ജീവികൾ എന്ന് വിളിച്ചു പിണറായി വിജയൻ അപമാനിച്ചപ്പോൾ വാസവൻ അടക്കമുള്ള ഒരു നേതാക്കളുടെയും പ്രതികരണം അന്ന് കണ്ടില്ലെന്നും എൻ ഹരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
പ്രതീകാത്മകമായി ശ്രീ നാരായണ ഗുരുദേവനെ കുരിശിലേറ്റി ചാട്ടവാറിനടിച്ചപ്പോൾ അത് ക്രൈസ്തവ വിശ്വാസങ്ങളെയും ഈഴവ സമുദായ വിശ്വാസങ്ങളെയും അപമാമിക്കുന്നതായി തോന്നിയില്ലേ വാസവന്. ചാരുംമൂട് കരിമുളയ്ക്കലിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഈസ്റ്റർ ദിനത്തിൽ ഇരുട്ടിന്റെ മറവിൽ ആക്രമിച്ചത് വിവരാവകാശം എടുക്കാനും പരാതി നൽകാനുമൊക്കെ പോയ സിപിഎം നേതാവ് തന്നെയായിരുന്നില്ലേ. ആ കേസ് എന്തായി ഭരണത്തിൽ ഏറിയപ്പോൾ അതി വിദഗ്ദ്ധമായി തേച്ചു മായ്ച്ചു കളഞ്ഞു.
മത നിരപേക്ഷത പറയുന്ന വാസവൻ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണ് ക്രിസ്മസ് ദിനത്തിൽ കോട്ടയം പത്താമുട്ടത്ത് കരോളിനിടെ കുട്ടികളടങ്ങുന്ന 43 അംഗ സംഘത്തെ ഡിവൈഎഫ്ഐ പ്രവർത്തകരും നേതാക്കളുമടങ്ങുന്ന സംഘം ആക്രമിച്ചതും പെൺകുട്ടികളെ ഉപദ്രവിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്. പരിക്കേറ്റവരെ പോലീസ് എത്തിയാണ് അന്ന് ആശുപത്രിയിൽ എത്തിച്ചത്. നിസ്സാര വകുപ്പുകൾ ചേർത്ത് പ്രതികളെ അന്ന് കേസിൽ സംരക്ഷിച്ചത് സിപിഎം നേതാക്കളാണ്.
ഡിഫൈഎഫ്ഐ നേതാവിന്റെ അടിയേറ്റ് ഗുരുതര പരിക്കേറ്റ എമിയ തങ്കച്ചൻ എന്ന പെൺകുട്ടിയുടെ മുഖത്ത് ആറു തുന്നലുകളായിരുന്നു ഉണ്ടായിരുന്നത്. സിപിഎം ആക്രമണം ഭയന്ന് കൂമ്പാടി പ്രദേശത്തെ നിരവധി കുടുംബങ്ങൾ രാത്രി കാലങ്ങളിൽ പള്ളിയിൽ കഴിച്ചു കൂട്ടിയത് ഞങ്ങളും മറന്നിട്ടില്ല, കോട്ടയത്തെ ഒരു ക്രിസ്ത്യൻ കുടുംബവും മറന്നിട്ടില്ല.
സിപിഐമ്മിനും ഡിവൈഎഫ്ഐ ക്കും കേസിൽ പങ്കില്ല എന്ന് വാസവൻ പറഞ്ഞെങ്കിലും സത്യം മറച്ചു വെക്കാൻ സാധിക്കാത്തതുകൊണ്ട് ജങ്ങൾക്കും പോലീസിനും അന്ന് കാര്യങ്ങൾ മനസിലായി.
പത്രസമ്മേളനം വിളിച്ച് പൊതുജനങ്ങൾക്കിയിലും ക്രൈസ്തവ സമൂഹത്തിനിടയിലും ഭിന്നിപ്പുണ്ടാക്കി ബിജെപിയെ അകറ്റി നിർത്താൻ തീവ്ര ശ്രമം നടത്തുമ്പോൾ ഇതൊക്കെ ഒന്ന് ഓർത്തുനോക്കുന്നത് നല്ലതാണ്.- അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Comments