അയോദ്ധ്യ രാമജന്മഭൂമി: രാമക്ഷേത്രം സന്ദർശിച്ച് രാമായണത്തിലെ ശ്രീരാമൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ രാമജന്മഭൂമി: രാമക്ഷേത്രം സന്ദർശിച്ച് രാമായണത്തിലെ ശ്രീരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 05:59 pm IST
Arun Govil ayodhya

Arun Govil ayodhya

FacebookTwitterWhatsAppTelegram

അയോദ്ധ്യ : അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച് രാമായണം സീരിയലിലെ ശ്രീരാമന്റെ ക്ലാസിക് കഥാപാത്രത്തെ അവതരിപ്പിച്ച അരുൺ ഗോവിൽ. ഇന്ന് രാവിലെ കുടുംബാംഗങ്ങൾക്കൊപ്പമാണ് രാമക്ഷേത്രം സന്ദർശിച്ചത്. അദ്ദേഹം ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു. തുടർന്ന് ക്ഷേത്രത്തിലെ സന്യാസിമാരെ കാണുകയും ചെയ്തു.

arun govil
arun govil

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാമക്ഷേത്രം നിർമിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ ഭഗവാൻ ശ്രീരാമന്റെ ക്ലാസിക് കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അരുൺ ഗോവിൽ. ഈ കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ അരുൺ ഗോവിലിന് കഴിഞ്ഞിരുന്നു.

1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമായണം ഇന്ത്യൻ ജനതയെ ആഴത്തിൽ സ്വാധീനിച്ച ടെലിവിഷൻ പരമ്പരയായിരുന്നു. ജാതിമത ഭേദമില്ലാതെ ഏവരും ടിവിക്ക് മുന്നിൽ ആകാംക്ഷയോടെ കാത്തിരുന്ന് രാമായണം കണ്ടിരുന്ന ആ കാലത്ത്, പരമ്പരയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരെ ഈശ്വര തുല്യമായാണ് പ്രേക്ഷകർ കണ്ടിരുന്നത്. അക്കാലത്ത്, സ്ക്രീനിൽ ശ്രീരാമനെ കാണിക്കുന്ന രംഗങ്ങളിൽ വീടുകളിൽ ‘ജയ് ശ്രീറാം‘ ഘോഷങ്ങൾ മുഴങ്ങുകയും ചന്ദനത്തിരിയും കർപ്പൂരവുമൊക്കെ ഉഴിയുകയും ചെയ്തിരുന്നു.

പരമ്പരയിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിലിനും സീതയുടെ വേഷം ചെയ്ത ദീപിക ചിഖാലിയക്കും ദൈവീക പരിവേഷമാണ് ആബാലവൃദ്ധം ജനങ്ങളും നൽകിയിരുന്നത്. ആ ആരാധന താരങ്ങളോട് ഇന്നും കാത്ത് സൂക്ഷിക്കുന്നവർ നിരവധിയാണ്.

Exactly 35 years ago, Ramayan aired for the first time in 1987.

Arun Govil played the role of Shri Ram. He is now 64 years old. pic.twitter.com/3jYE9Xe6yi

— Anshul Saxena (@AskAnshul) October 1, 2022

കഴിഞ്ഞ വർഷം ശ്രീരാമ വേഷം ചെയ്ത അരുൺ ഗോവിലിന് വിമാനത്താവളത്തിൽ വെച്ചുണ്ടായ അനുഭവം ഇതിന് ഉദാഹരണമാണ്. മഹാരാഷ്‌ട്രയിലെ സംഭാജിനഗർ വിമാനത്താവളത്തിലെത്തിയ അരുൺ ഗോവിലിനെ ഈ പ്രായത്തിലും ഒരു സ്ത്രീ തിരിച്ചറിഞ്ഞു. ഭഗവാൻ ശ്രീരാമനെ നേരിട്ട് കണ്ട ഭാവത്തിൽ അവർ അദ്ദേഹത്തിന്റെ സമീപമെത്തി മുട്ടു കുത്തുകയും പാദങ്ങളിൽ സ്പർശിക്കുകയും ചെയ്തു. ശ്രീരാമനോട് ഇത്രയേറെ ഭക്തി മനസ്സിൽ സൂക്ഷിക്കുന്ന ആ സ്ത്രീയെ ആദരപൂർവ്വം പിടിച്ച് എഴുന്നേൽപ്പിച്ച്, അവരെ ഷാൾ അണിയിക്കുന്ന അരുൺ ഗോവിലിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. രാമാനന്ദ് സാഗറിന്റെ രാമായണം 2020ൽ ലോക്ക്ഡൗൺ കാലത്ത് ദൂരദർശൻ പുനസംപ്രേക്ഷണം ചെയ്തിരുന്നു. വലിയ പ്രേക്ഷപ്രീതി നേടിയ പരമ്പര അക്കാലത്തും റേറ്റിംഗ് ചാർട്ടുകളിൽ മുൻപന്തിയിലായിരുന്നു.

Tags: ayodhyaARUN GOVILramayan
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies