ന്യൂഡൽഹി : ആർക്ക് വേണമെങ്കിലും താമസിക്കാൻ കഴിയുന്ന രീതിയിൽ വ്യത്തിയാക്കിയാണ് രാഹുൽ വീട് തിരിച്ച് നൽകിയതെന്ന് കെ.സി. വേണുഗോപാൽ. രാഹുൽ ഔദ്യോഗിക വസതി ഒഴിഞ്ഞതിനു പിന്നാലെയാണ് വേണുഗോപാലിന്റെ പ്രതികരണം .
സർക്കാരിന് എതിരെ വിഷയങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് ഇതെല്ലാം സംഭവിക്കുന്നത്. എല്ലാം ഒരു കേന്ദ്രത്തിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഇതെല്ലാം നടക്കുന്നത് . രാഹുൽ ലളിത ജീവിതം നയിക്കുന്നയാളാണ് . ആഡംബരങ്ങൾ ഇഷ്ടമുള്ളയാളല്ല . രാഹുൽ ശക്തിയായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷ . ആയിരം മോദിമാർ വിചാരിച്ചാലും രാഹുൽ ഗാന്ധിയുടെ വായടപ്പിക്കാൻ കഴിയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വസതി ഒഴിയുന്നതിനു മുന്നോടിയായി രാഹുല്‍ ഇന്ന് രാവിലെ പാർലമെന്റിൽ എത്തി ലോക്സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിനോട് വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെടുകയായിരുന്നു. അപകീർത്തി കേസിൽ ശിക്ഷാവിധി വന്നതിനു പിന്നാലെ രാഹുല്‍ വസതി ഒഴിയാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു
Comments