കാർ​ഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ നൽകി പിതാവ് ; പൂഞ്ച് ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച് മകൻ : കുടുംബത്തിന് മുന്നിൽ രാജ്യത്തിന്റെ ആദരം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർ​ഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ നൽകി പിതാവ് ; പൂഞ്ച് ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച് മകൻ : കുടുംബത്തിന് മുന്നിൽ രാജ്യത്തിന്റെ ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2023, 06:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വീരമൃത്യൂ വരിച്ച സൈനികർ രാജ്യത്തിനാകെ നൊമ്പരമാകുകയാണ് . ആക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വായ്ബ ഭീകരരാണെന്ന് കണ്ടെത്തിയിരുന്നു . വീരമൃത്യൂ വരിച്ച സൈനികരിൽ ഒരാളായ ഒരാളായ ലാൻസ് നായിക് കുൽവന്ത് സിംഗിന്റെ ഭൗതിക ശരീരം ഇന്നാണ് സംസ്‌കരിച്ചത് . 3 മാസം മാത്രം പ്രായമുള്ള മകനെ കണ്ട് കൊതിതീരാതെയാണ് കുൽവന്ത് സിംഗിന്റെ മടക്കം . കുൽവന്ത് സിങ്ങിന്റെ പിതാവും കാർഗിൽ യുദ്ധത്തിൽ ബലിദാനിയായിരുന്നു. അച്ഛനെപ്പോലെ ഇപ്പോൾ മകനും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചിരിക്കുന്നു.

ഇന്ത്യൻ ആർമിയുടെ ധീര സൈനികനായ ലാൻസ് നായിക് കുൽവന്ത് സിംഗ് പഞ്ചാബിലെ മോഗ ജില്ലയിലെ ചാദിക് ഗ്രാമത്തിലെ താമസക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത ചാദിക് ഗ്രാമത്തിനെ ദുഃഖത്തിലാഴ്‌ത്തി . കുൽവന്തിന്റെ പിതാവ് ഹവൽദാർ ബൽദേവ് സിംഗും സൈന്യത്തിലായിരുന്നു. 1999-ലെ കാർഗിൽ യുദ്ധത്തിൽ അദ്ദേഹത്തിന്റെ ജീവൻ ബലിയർപ്പിക്കപ്പെട്ടു. 11 വർഷത്തിനുശേഷം, 2010-ലാണ് കുൽവന്ത് സൈന്യത്തിൽ ചേർന്നത് . ഇന്ത്യൻ ആർമിയുടെ റെജിമെന്റായ സിഖ് ലൈറ്റ് ഇൻഫൻട്രിയുടെ ഭാഗമായിരുന്നു കുൽവന്ത്. സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലായിരിക്കെയാണ് പിതാവും വീരമൃത്യൂ വരിച്ചത്.

അപകടത്തിനു ഒരു ദിവസം മുമ്പ് കുൽവന്ത് തന്നെ വിളിച്ചിരുന്നുവെന്ന് കുൽവന്തിന്റെ ഭാര്യ ഹർദീപ് കൗർ പറയുന്നു. മകന് കൃത്യസമയത്ത് കുത്തിവയ്പ്പ് എടുക്കാനും അന്ന് പറഞ്ഞതായി ഭാര്യ പറയുന്നു . അമ്മയെയും ഭാര്യയെയും ഒന്നര വയസ്സുള്ള മകളെയും 3 മാസം പ്രായമുള്ള മകനെയും തനിച്ചാക്കിയാണ് കുൽവന്തിന്റെ അവസാന യാത്ര.

ഭൗതിക ശരീരം ചാദിക് ഗ്രാമത്തിൽ എത്തിച്ചപ്പോൾ കുൽവന്ത് സിംഗ് അമർ രഹേ എന്ന മുദ്രാവാക്യങ്ങളാൽ പ്രദേശം പ്രതിധ്വനിച്ചു.നായിക് കുൽവന്ത് സിംഗിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത് . 3 മാസം പ്രായമുള്ള മകനാണ് ബലിയർപ്പണം നടത്തിയത്.

Tags: Poonch attackIndian Army
ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies