തെലുങ്കിൽ നിന്നും വീണ്ടുമൊരു വമ്പൻ ഹിറ്റ് കൂടി. യുവനടൻ സായ് ധരം തേജ് നായകനായ പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ‘വിരൂപാക്ഷ’ രണ്ട് ദിവസത്തിനകം നേടിയത് 28 കോടി. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് മലയാളിപ്രേക്ഷകരുടെ പ്രിയനടിമാരിലൊരാളായ സംയുക്ത മേനോൻ ആണ്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Supreme Hero @IamSaiDharamTej sets off a Box-office Blast with Spine-Chilling Thriller #Virupaksha grossing 28CR on Day 2 much bigger than Day 1 🥳🤩
Book your tickets #BlockbusterVirupaksha👇https://t.co/YiwxVzQNlF@iamsamyuktha_ @karthikdandu86 @SVCCofficial @SukumarWritings pic.twitter.com/Ot7kSleAXM
— Ramesh Bala (@rameshlaus) April 23, 2023
1990 കാലഘട്ടത്തിൽ വനത്തിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന ചിത്രമാണ് ‘വിരൂപാക്ഷ’. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണ്ണാടകയിൽ നിന്ന് 1 കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി ആകെ 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി ‘വിരൂപാക്ഷ’ എന്ന ചിത്രം നേടിയിരിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തിയ ‘വിരൂപാക്ഷ’യിൽ അജയ്, സായ് ചന്ദ്, ബ്രഹ്‌മജി, രാജീവ് കനകല, സുനിൽ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം ലോകനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്.















