പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്ര മന്ത്രി വി. മുരളീധരൻ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനോടൊപ്പമാണ് വി. മുരളിധരൻ പരിപാടി നടക്കുന്ന സ്ഥലം സന്ദർശിച്ചത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ കൊച്ചിയും തിരുവനന്തപുരവും ഒരുങ്ങിക്കഴിഞ്ഞെന്നും വി. മുരളിധരൻ പറഞ്ഞു.
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ സ്വീകരിക്കാൻ കൊച്ചിയും തിരുവനന്തപുരവും ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന ‘യുവം’ സമ്മേളന വേദിയുടെ തയ്യാറെടുപ്പുകൾ തേവര എസ്.എച്ച് കോളജിൽ നേരിട്ടെത്തി വിലയിരുത്തിയെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. മലയാളി യുവതയ്ക്ക് പുതുസ്വപ്നങ്ങൾ സമ്മാനിക്കുന്നതായിരിക്കും നാളത്തെ സായാഹ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന പരിപാടി തിങ്കാഴ്ച വൈകിട്ട് മൂന്നിന് തേവര എസ്.എച്ച് കോളജിലാണ് നടക്കുന്നത്. അന്നേ ദിവസം ലക്ഷക്കണക്കിന് യുവാക്കൾ പ്രധാനമന്ത്രിയോട് സംവദിക്കുമെന്നും ബിജെപി യുവമോർച്ച പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തെ ഭയത്തോടെയാണ് കമ്മ്യുണിസ്റ്റ് കോൺഗ്രസ് നേത്യത്വം നോക്കി കാണുന്നത്.
Comments