കണ്ണൂർ: കേരളത്തിന്റെ അവകാശമാണ് വന്ദേഭാരതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വന്ദേഭാരത് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും റിയാസ് പ്രതികരിച്ചു. റെയിൽപാത വിപുലീകരിക്കാതെ വന്ദേഭാരതിന് വേഗത്തിൽ ഓടാൻ കഴിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വന്ദേഭാരത് കെ-റെയിലിന് ബദലല്ല. കെ-റെയിൽ സംസ്ഥാനത്തിന് അനിവാര്യമായ ഒന്നാണ്. സിൽവർ ലൈൻ പദ്ധതി അടഞ്ഞ അദ്ധ്യായമല്ല. സംസ്ഥാനത്തെ റെയിൽവേയുടെ കാര്യത്തിൽ കേരളം നേരിടുന്നത് കടുത്ത അവഗണനയാണെന്നും വന്ദേഭാരത് വിഷയത്തിൽ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
അതേസമയം വന്ദേ ഭാരത് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. 28 മുതലാണ് വന്ദേ ഭാരത് സർവീസുകൾ തുടങ്ങുക. ചെയർകാറിൽ 914 സീറ്റ്, എക്സിക്യൂട്ടീവ് ചെയർ കാറിൽ 86 സീറ്റ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ ചെയർ കാർ നിരക്ക് 1,590 രൂപ. തിരുവനന്തപുരം – കാസർകോട് എക്സിക്യൂട്ടീവ് ചെയർ കാർ നിരക്ക് 2,880 രൂപ. തിരുവനന്തപുരം – കൊല്ലം (435820), തിരുവനന്തപുരം – കോട്ടയം (555, 1075), തിരുവനന്തപുരം – എറണാകുളം (765, 1420), തിരുവനന്തപുരം – തൃശൂർ (880, 1650), തിരുവനന്തപുരം – ഷൊർണൂർ (950, 1775), തിരുവനന്തപുരം – കോഴിക്കോട് (1,090, 2,060), തിരുവനന്തപുരം – കണ്ണൂർ (1,260, 2,415).
Comments