വാഷിംഗ്ടൺ: തീപിടിച്ചതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായ ഇറക്കി. കൊളംബോയിൽ നിന്ന് ഫിനിക്സിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് അടിയന്തരമായി വിമാനം ഒഹിയോ ജോൺ ഗ്ലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
പ്രാദേശിക സമയം എട്ട് മണിയോടെയായിരുന്നു സംഭവം. എഞ്ചിനിൽ പക്ഷിക്കൂട്ടം ഇടിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ചിറകിൽ തീപിടിച്ചതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായ ഒഹിയോ ജോൺഗ്ലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ട്വീറ്റ് ചെയ്തു. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
Comments