'വന്നേ വന്നേ വന്നല്ലോ വന്നല്ലോ വന്ദേഭാരത്'; ആടിപ്പാടി തിമിർത്ത് ആഘോഷമാക്കി വന്ദേഭാരത് യാത്രയിൽ 'കുട്ടി റാപ്പർ'; ട്വീറ്റുമായി അശ്വിനി വൈഷ്ണവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘വന്നേ വന്നേ വന്നല്ലോ വന്നല്ലോ വന്ദേഭാരത്’; ആടിപ്പാടി തിമിർത്ത് ആഘോഷമാക്കി വന്ദേഭാരത് യാത്രയിൽ ‘കുട്ടി റാപ്പർ’; ട്വീറ്റുമായി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

വന്ദേഭാരത് യാത്ര ആടിപ്പാടി തിമിർത്ത് ആഘോഷമാക്കിയിരിക്കുകയാണ് വിദ്യാർത്ഥികൾ. ഇന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ ആദ്യ രണ്ട് കോച്ചിൽ വിദ്യാർത്ഥികളായിരുന്നു. ഒന്നാമത്തെ കോച്ചിലെ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാൻ അവസരവും ലഭിച്ചു.

ഇപ്പോഴിതാ വന്ദേഭാരത് യാത്രയ്‌ക്കിടയിൽ കിടിലൻ പാരഡി പാട്ടുപാടി ശ്രദ്ധ നേടുകയാണ് അഭിജിത് പ്രദീപ് എന്ന കൊച്ചുമിടുക്കൻ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് അഭിജിതിന്റെ പാട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വന്നേ വന്നേ വന്നല്ലോ വന്നല്ലോ വന്ദേഭാരത്’ എന്ന പാരഡി ഗാനമാണ് അഭിജിത് പാടിയിരിക്കുന്നത്. കുട്ടി റാപ്പർ എന്നാണ് അഭിജിതിനെ അശ്വിനി വൈഷ്ണവ് ട്വീറ്റിൽ അഭിസംബോധന ചെയ്തിരിക്കുന്നത്.

#VandeBharat just got cooler with young rapper! 👏🏻 pic.twitter.com/aJzgV6Gwn0

— Ashwini Vaishnaw (@AshwiniVaishnaw) April 25, 2023

അതേസമയം വന്ദേഭാരത് ഉദ്ഘാടന ചടങ്ങിൽ കേരളത്തിലെ ജനങ്ങളെ മലയാളത്തിലാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിസംബോധന ചെയ്തത്. ‘അടിപൊളി, അടിപൊളി വന്ദേ ഭാരത്’ എന്ന് പറഞ്ഞാണ് അശ്വിനി വൈഷ്ണവ് പ്രസംഗം ആരംഭിച്ചത്. അടിപൊളി വന്ദേഭാരത് എന്നാണ് ഇനി ജനം പറയാൻ പോകുന്നതെന്നും വന്ദേഭാരത് അടിപൊളി യാത്രാനുഭവമാണ് കേരളത്തിന് സമ്മാനിക്കുകയെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. കഥകളിയുടെയും കളരിപ്പയറ്റിന്റെയും നാട്ടിൽ വന്ദേ ഭാരത് പുതിയ ആകർഷണമാണെന്നും അദ്ദേഹം പറഞ്ഞു

അതേസമയം കേരളത്തിന് മോദി സർക്കാർ നൽകിയ വിഷുകൈനീട്ടമായിരുന്നു വന്ദേഭാരത്. ഇന്നാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിൻ കേരളത്തിന് സമർപ്പിച്ചത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി വന്ദേഭാരതിന്റെ സി-1 കോച്ചിൽ കയറി. അതിനു ശേഷം സി-2 കോച്ചിൽ 42 കുട്ടികളുമായി അദ്ദേഹം സംവദിച്ചു. വന്ദേഭാരതിന്റെ ആദ്യയാത്രയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമായിരുന്നു യാത്ര.

മൂന്നാമത്തെ കോച്ചിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കളായിരുന്നു. നാലാം കോച്ചിൽ റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ സ്‌നേഹികളുമായിരുന്നു യാത്ര ചെയ്തത്. അഞ്ചും ആറും കോച്ചുകളിൽ മാദ്ധ്യമപ്രവർത്തകരായിരുന്നു. ബാക്കിയുള്ള കോച്ചുകളിൽ ക്ഷണിക്കപ്പെട്ടവർ മുതൽ ബിജെപി പ്രവർത്തകർ വരെയുണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് കോച്ചിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗുരുരത്‌നം ജ്ഞാന തപസ്വി, നടൻ വിവേക് ഗോപൻ, ഗായകൻ അനൂപ് ശങ്കർ, രാജാമണി, ഗായകൻ പി. ജയചന്ദ്രൻ തുടങ്ങിയ പ്രമുഖർ യാത്ര ചെയ്തു. ദിവ്യാംഗരായിട്ടുള്ള വിദ്യാർത്ഥികളും ആദ്യ വന്ദേഭാരത് യാത്രയുടെ ഭാഗമായി.

Tags: vande bharathASHWINI VAISHNAV
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies