മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരന്റെ ഗഫൂര്‍ കാ ദോസ്ത് മുതല്‍ കീലേരി അച്ചുവരെയുള്ള പകര്‍ന്നാട്ടങ്ങള്‍ ; തമാശയുടെ സുൽത്താൻ വിട വാങ്ങുമ്പോൾ..........
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരന്റെ ഗഫൂര്‍ കാ ദോസ്ത് മുതല്‍ കീലേരി അച്ചുവരെയുള്ള പകര്‍ന്നാട്ടങ്ങള്‍ ; തമാശയുടെ സുൽത്താൻ വിട വാങ്ങുമ്പോൾ……….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2023, 03:11 pm IST
mamukkoya

mamukkoya

Facebook
Twitter
WhatsAppTelegram

കോഴിക്കോട്: മലയാള സിനിമയിലെ തമാശയുടെ സുൽത്താൻ വിട പറഞ്ഞിരിക്കുകയാണ്. സിനിമയിൽ നിറഞ്ഞുനിന്ന നടൻ മാമുക്കോയയുടെ വിയോ​​ഗത്തിൽ സിനിമാലോകവും നടുങ്ങിയ കാഴ്‌ച്ചയാണ് കാണുന്നത്. മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരനായ കോഴിക്കോടുകാരന്‍ നാടക വേദികളില്‍ നിന്നാണ് മലയാള സിനിമയിലേക്ക് വരുകയും തന്‍റെതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തത്. 1979ൽ സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. മോഹൻലാൽ നായകനായ ഈ ചിത്രത്തിലെ അറബിക് മുൻഷി എന്ന മാമുക്കോയ അവതരിപ്പിച്ച വേഷം ഹിറ്റാവുകയായിരുന്നു. തുടർന്നങ്ങോട്ട് സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അളവറ്റ് ചിരിപ്പിക്കുകയായിരുന്നു മാമുക്കോയ.

മലബാറിന്‍റെ സംസാര ശൈലിയും ലാളിത്യവും എല്ലാം ചേര്‍ന്ന മാമുക്കോയയുടെ പല വേഷങ്ങളും എന്നും മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്നതാണ്. ഇത്തരത്തില്‍ മലയാളി ഒരിക്കലും മറക്കാത്ത മാമുക്കോയയുടെ നിരവധി പകര്‍ന്നാട്ടങ്ങളുണ്ട്. മാമുക്കോയ എന്ന നടന്‍ മലയാളിയുടെ മനസിലേക്ക് കയറിക്കൂടിയ കഥാപാത്രമാണ റാംജി റാവു സ്പീക്കിംഗിലെ ഹംസക്കോയ. ‘ബാലാഷ്ണാ’ എന്ന ഒറ്റവിളിയിലാണ് എന്നും മലയാളി അദ്ദേഹത്തെ തിരിച്ചറിയുന്നത്. മാമുക്കോയ എന്ന നടന്‍ പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്തുണ്ടായിട്ടും ആ വിളിയാണ് അദ്ദേഹത്തെ മലയാളികളിലേക്ക് കൂടുതൽ പ്രിയങ്കരനാക്കിയത്.

 

ചെറിയ വേഷത്തിലൂടെ ഇന്നും മലയാളികളുടെ പ്രിയങ്കരനാക്കുന്ന നാടോടിക്കാറ്റിലെ ഗഫൂര്‍ കാ ദോസ്ത്. ദാസനെയും വിജയനെയും പോലെ ഗഫൂര്‍ കാ ദോസ്ത് ഒരു പ്രസ്ഥാനമാണ്. ദാസനെയും വിജയനെയും ദുബായില്‍ എത്തിക്കാം എന്ന് പറഞ്ഞ് പറ്റിക്കുന്ന ഗാഫൂര്‍ ഒരു ചെറിയ വേഷമാണ്. എന്നാൽ ഇന്ന് മലയാളി ഓര്‍ക്കുന്നത് ഈ വേഷം കൊണ്ടുകൂടിയാണ്. ​ഗഫൂറിന്റെ ആ കഥാപാത്രം അവിടം കൊണ്ട് അവസാനിച്ചില്ല. പിന്നീട് പട്ടണപ്രവേശം എന്ന സിനിമയിലും വരുന്നുണ്ട്. അതിന് ശേഷം കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. തുടർന്നങ്ങോട്ട് പരസ്യങ്ങളിലും, സ്റ്റേജ് ഷോകളിലും ഗഫൂറായി മാമുക്കോയ എത്തിയിരുന്നു. എന്തായാലും ദാസനെയും വിജയനെയും പറ്റിച്ച ഗഫൂര്‍ കാ ദോസ്ത് ഒരിക്കലും മലയാളി മറക്കില്ല.

പിന്നീട് പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രം വീണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പ്രായമായ ഒരു മനുഷ്യന്‍റെ ജീവിത അലച്ചിലുകള്‍ ഗംഭീരമാക്കിയ മാമുക്കോയ ഈ റോളിന് ജൂറിയുടെ പ്രത്യേക പരാമർശം എന്ന സംസ്ഥാന അവാര്‍ഡും നേടി.

എന്നും ട്രോള്‍ കഥാപാത്രമായ കീലേരി അച്ചുവും അദ്ദേഹത്തിന്റെ പകർന്നാട്ടങ്ങളിൽ ഒന്നാണ്. ഒരു നാടന്‍ ചട്ടമ്പി. എന്നാല്‍ അത് ഉണ്ടാക്കി വിട്ട ചിരി ഇന്നും നിലയ്‌ക്കുന്നില്ല. പുലിയായി വന്ന് എലിയായി പോകുന്നവരെ ഇന്നും മലയാളി വിളിക്കുന്നത് കീലേരി അച്ചുവെന്നാണ്. എന്നും ട്രോള്‍ മെറ്റീരിയലാണ് കീലേരി അച്ചുവെന്ന മാമുക്കോയയുടെ വേഷം.

ഓർമ്മയില്ലേ ഹലോ അമ്മായി അഹമ്മദ് കുട്ടി സ്പീക്കിംഗ്..! 1990 ല്‍ ഇറങ്ങിയ കൗതുക വാര്‍ത്തകള്‍ എന്ന ചിത്രത്തിലെ അഹമ്മദ് കുട്ടിയെന്ന കുക്കിന്‍റെ വേഷം ഇന്നും മലയാളിക്ക് ചിരി സമ്മാനിക്കുന്ന വേഷമാണ്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 1990ലെ തലയണമന്ത്രം ചിത്രത്തിലെ ഒരോ കഥാപാത്രവും മനോഹരമാണ്. ഡ്രൈവിംഗ് പഠിപ്പിക്കുന്ന കുഞ്ഞനന്തന്‍ മേത്രിയെ ഓർക്കാതിരിക്കാൻ മലയാളികൾക്ക് ആവില്ല. ശ്രീനിവാസനെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന രംഗം ആര്‍ക്കാണ് മറക്കാന്‍ കഴിയുന്നത്. മറ്റൊന്ന് മഴവില്‍ കാവടിയിലെ കുഞ്ഞിഖാദര്‍. ലോക്കപ്പിലിരുന്ന് ചിരിക്കുന്ന ആ ചിത്രം ഇന്നും ട്രോളന്മാരുടെ ഇഷ്ട മീം ആണ്. സത്യന്‍ അന്തിക്കാടിന്‍റെ രസകരമായ ചിത്രത്തില്‍ ജയറാമിന്‍റെ സുഹൃത്തായ കുഞ്ഞി ഖാദര്‍ ശരിക്കും മലയാളിയെ ചിരിപ്പിച്ച കഥാപാത്രമാണ്.

സന്ദേശത്തിലെ മണ്ഡലം പ്രസിഡന്‍റ് പൊതുവാളും ശ്രദ്ധേയമാണ്. ചിത്രത്തിലെ ഐഎന്‍എസ്പി മണ്ഡലം പ്രസിഡന്‍റ് പൊതുവാള്‍ മലയാളിക്ക് മറക്കാന്‍ കഴിയാത്ത മാമുക്കോയയുടെ വേഷമാണ്. ഈ സത്യന്‍ അന്തിക്കാട് ചിത്രത്തിലെ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളില്‍ അടയാളപ്പെടുത്താവുന്ന വേഷമാണ് പൊതുവാള്‍ ജി.

ചന്ദ്രലേഖയിലെ മാമുക്കോയയുടെ ബീരാൻ കഥാപാത്രവും ശരിക്കും തകര്‍ക്കുന്നുണ്ട്. പണം കടം കൊടുത്ത് അത് തിരിച്ചുവാങ്ങാന്‍ നടക്കുന്ന ബീരാന്‍. നൂറിന്‍റെ മാമ ഇങ്ങനെ എന്നും മലയാളി ഓര്‍ത്ത് ചിരിക്കുന്ന രംഗങ്ങളാണ് ചന്ദ്രലേഖ എന്ന ചിത്രത്തിലെ മാമുക്കോയയുടെ വേഷം നല്‍കുന്നത്.

Tags: Malayalam CinemaSUBmamukkoya
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies