ചിലതൊക്കെ എത്രമൂടി വച്ചാലും പുറത്തുവരും; കേരളാ സ്റ്റോറിക്കെതിരായ വിവാദത്തിൽ പ്രതികരിച്ച് ജസ്ല മാടശേരി; ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഡിവൈഎഫ്ഐയുടെ ഇരട്ട നിലപാടിനെതിരെ പരിഹാസവും
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിലതൊക്കെ എത്രമൂടി വച്ചാലും പുറത്തുവരും; കേരളാ സ്റ്റോറിക്കെതിരായ വിവാദത്തിൽ പ്രതികരിച്ച് ജസ്ല മാടശേരി; ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഡിവൈഎഫ്ഐയുടെ ഇരട്ട നിലപാടിനെതിരെ പരിഹാസവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 05:58 pm IST
Facebook
Twitter
WhatsAppTelegram

ആവിഷ്താര സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി തവണ ശബ്ദമുയർത്തിയ ഡിവൈഎഫ്ഐ ദി കേരളാ സ്റ്റോറി എന്ന ചിത്രത്തിനെതിരായ വിവാദത്തിൽ സ്വീകരിച്ച ഇരട്ട നിലപാടിനെ തുറന്നുകാണിച്ച് എക്സ് മുസ്ലീം ജസ്ല മാടശേരി. നേരത്തെ, ‘ഈശോ’ എന്ന ചിത്രം ഇറങ്ങുന്നതിന് മുമ്പ് സിനിമയുടെ പേരിൽ ഇറങ്ങിയ വിവാദങ്ങളിൽ ഇടപെട്ട ഡിവൈഎഫ്ഐ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിനിമയ്‌ക്കെതിരായി ഉയർന്ന വിവാദം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പലപ്രാവശ്യം സംസാരിച്ചിട്ടുള്ള സംഘടന, മെയ് 5ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ദി കേരളാ സ്റ്റോറി എന്ന സിനിമയുടെ വിഷയത്തിൽ തീർത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിനെയാണ് ജസ്ല ചോദ്യം ചെയ്തത്.

“ഇത് താനല്ലയോ അത് എന്നൊരു മാത്ര ഞാനും നിനച്ചുപോയി
വിഷയം: ആവിഷ്കാര സ്വാതന്ത്ര്യം
ഈശോ സിനിമയെയും The Kerala story യെയും ഒരുമിച്ചൊരു പോസ്റ്റിൽ കാണിച്ചതാണ് പലർക്കും പ്രശ്നം..
അതെ പോസ്റ്റിൽ വിഷയം ആവിഷ്കാര സ്വാതന്ത്ര്യം എന്നെഴുതീട്ടുമുണ്ട് ..
എന്റെ താരതമ്യത്തിനുള്ള കാരണം ഇറങ്ങും മുൻപേ ഉണ്ടാക്കീട്ടുള്ള കോലാഹലങ്ങളാണ് ..ഇറങ്ങിക്കഴിഞ്ഞപ്പോൾ ആവിയായി പോയ കോലാഹലങ്ങൾ ..മാത്രമല്ല ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടുന്നവർ ..ഒന്ന് മാത്രം ആവിഷ്കാര സ്വാതന്ത്രത്തിന്റെ പരിധിയിൽ വരില്ലെന്ന് പറഞ്ഞതിലെ വിരോധാഭാസം”” ഇതായിരുന്നു ജസ്ലയുടെ കുറിപ്പ്.

ഈശോ എന്ന സിനിമയെ ഇവിടാരും വിമർശിച്ചിരുന്നില്ല. എന്നാൽ സിനിമയിറങ്ങും മുൻപ് അതിന്റെ പേര് നോക്കി വലിയ വിവാദം സൃഷ്ടിച്ചു. അപ്പോഴുണ്ടായ കോലാഹലങ്ങൾക്കിടയിൽ DYFI സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമായിരുന്നു. അത് ആവിഷ്കാര സ്വതന്ത്രമാണ് എന്നായിരുന്നു സംഘടന പറഞ്ഞതെന്നും ജസ്ല പറഞ്ഞു. എന്നാൽ കേരളാ സ്റ്റോറി എന്ന പടം റിലീസ് ആവുന്നതിന് മുമ്പേ ഡിവൈഎഫ് നിയമനടപടിക്ക് തയ്യാറായിരിക്കുകയാണ്. ഇതിലെ വിരോധാഭാസമാണ് മനസ്സിലാവാത്തതെന്നും ജസ്ല ചൂണ്ടിക്കാട്ടി.

സിനിമ കാണുന്നതിന് മുമ്പേ, അതിന്റെ കഥ എല്ലാവരുമങ്ങ് തീരുമാനിച്ച് ആ കഥ ഞങ്ങളുടെയല്ല, അതുകൊണ്ട് സിനിമ റിലീസ് ചെയ്യാൻ പാടില്ലെന്ന് പറയുന്നതിന്റെ യുക്തി തനിക്കില്ലെന്നും അവർ വ്യക്തമാക്കി. സിനിമ കണ്ടിട്ട് വിമർശിക്കുക. തെറ്റുണ്ടെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുക. ട്രെയ് ലറിൽ പറയുന്ന വസ്തുത ഇല്ലാത്തതാണെങ്കിൽ റിക്രൂട്ട്മെന്റുകൾ നടത്തിയതായി ഇതുവരെ പുറത്തുവന്ന വാർത്തകൾ കള്ള പ്രചാരണങ്ങളായിരിക്കണമെന്നും ജസ്ല പറഞ്ഞു. അങ്ങനെയെങ്കിൽ അത് നമ്മിലേക്കെത്തിച്ച മാധ്യമങ്ങൾക്ക് നേരെയാണ് നിയമ നടപടി സ്വീകരിക്കേണ്ടത്.
ചിലതൊക്കെ വസ്തുതകളാണ്. അതെത്ര മൂടിവെച്ചാലും പുറത്തു വരും. പിന്നെ അവർ കേരളത്തെ മൊത്തം ഇങ്ങനെ ചിത്രീകരിക്കലാണ് എന്നൊക്കെയുള്ള കൂട്ടി വായനകളാണ് പ്രശ്നമെന്നും ജസ്ല പറയുന്നു.

ഈ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നവരും നിന്ദിക്കുന്നവരും ഒന്നും തന്നെ കഴിഞ്ഞ ദിവസങ്ങളിൽ വേട്ടയാടപ്പെട്ട ബുർഖ എന്ന സിനിമയുടെ പിന്നണിക്കാരുടെ അവസ്ഥ കണ്ടില്ല എന്നിടത്താണ് പലരുടെയും വിപ്ലവ നിലപാടുകൾ എത്രത്തോളം ബയാസ്‌ട് ആണ് എന്ന് മനസ്സിലാക്കിത്തരുന്നതെന്നും അവർ പ്രതികരിച്ചു.

Tags: The Kerala Story
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies