കാത്തിരിപ്പുകൾക്ക് വിരാമം, ഗോൾഡൻ ഗ്ലോബ് റേസിൽ ചരിത്രം സൃഷ്ടിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. റേസിൽ രണ്ടാം സ്ഥാനത്തെത്തിയാണ് അഭിലാഷ് അഭിമാനമായി മാറിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ്. ബയാനത്ത് എന്ന പായ്വഞ്ചിയിലായിരുന്നു അഭിലാഷ് ടോമിയുടെ പോരാട്ടം. ദക്ഷിണാഫ്രിക്കൻ വനിത കിർസ്റ്റൻ ന്യൂഷാഫറിനാണ് ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് റേസ് കിരീടം.
പായ്‌വഞ്ചിയോട്ട മത്സരത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ദക്ഷിണാഫ്രിക്കൻ സ്വദേശിനി കിഴ്സ്റ്റൻ നോയിഷെയ്ഫരനാണ്. ഗോൾഡൻ ഗ്ലോബ്‌സിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത കിരീടം നേടുന്നത്. 16 പേരുമായി ആരംഭിച്ച റേസിൽ മൂന്ന് പേർ മാത്രമാണ് ഫിനിഷ് ചെയ്തത്. എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരും ചരിത്രത്തിലെ സുവർണ നേട്ടം കരസ്ഥമാക്കിയത്.
Abhilash BAYANAT approx 17 NM out at 4.8kts, wind may swing headwind, he may cross the line around 7am. If so he may head out to sea will NOT enter @lessables Channel until 10am Local time. Come meet him on the famous wall ! 🙂 then STAGE for a huge personal welcome!! #GGR2022 pic.twitter.com/F08td2Jd2G
— Golden Globe Race 2022 (@ggr2022) April 29, 2023
വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത കിഴ്സ്റ്റൻ നോയിഷെയ്ഫറിന വൻ വൻ സ്വീകരണമാണു സംഘാടകർ നൽകിയത്. അഭിലാഷിനെ സ്വീകരിക്കാനും സമാനമായ ഒരുക്കങ്ങളാണ് ഫിനിഷിങ് ലൈനിലുണ്ടാവുകയെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ അവശേഷിക്കുന്ന ഏകയാളായ ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ വളരെ പിന്നിലാണ്.ഇദ്ദേഹം ഫിനിഷ് ചെയ്യാൻ 15 ദിവസത്തിലേറെ എടുത്തേക്കും.
ഫ്രാൻസിന്റെ കടൽത്തീര നഗരമായ ലെ സാബ്ലെ ദെലോനിൽ നിന്ന് 2022 സെപ്റ്റംബർ നാലിനാണ് മത്സരം ആരംഭിച്ചത്. 16 പേരുമായി ആരംഭിച്ച മത്സരം മൂന്ന് പേരിലാണ് എത്തി നിൽക്കുന്നത്. വഞ്ചിയുടെ തകരാറും അപകടവും മറ്റും കൊണ്ടാണ് ഭൂരിഭാഗം പേരും മത്സരത്തിൽ നിന്ന് പിന്മാറിയത്. ആധുനിക കാലത്ത് 50 വർഷം മുൻപുള്ള സമുദ്രപര്യവേഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മത്സരം നടത്തുന്നത്. ഇത്തരത്തിൽ ഏകദേശം 48,000 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.
Comments