ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ ഈ മലയാളി അഭിമാനം; അഭിലാഷ് ടോമിയുടെ എട്ട് മാസം നീണ്ട പോരാട്ടത്തിന് തിരശീല വീണു; പ്രയാണം ഇങ്ങനെ..
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയ ഈ മലയാളി അഭിമാനം; അഭിലാഷ് ടോമിയുടെ എട്ട് മാസം നീണ്ട പോരാട്ടത്തിന് തിരശീല വീണു; പ്രയാണം ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 01:26 pm IST
Facebook
Twitter
WhatsAppTelegram

ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ടത്തിൽ പിറന്നത് ഇന്ത്യൻ ചരിത്രം. റേസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് മലയാളി നാവികൻ അഭിലാഷ് ടോമി. കടലിലെ തിരമാലകളോട് ഒറ്റയ്‌ക്ക് പൊരുതിയാണ് വിജയകൊടുമുടി അഭിലാഷ് ടോമി കീഴടക്കിയത്. എട്ട് മാസം പിന്നിട്ട ആകംക്ഷയ്‌ക്കാണ് ഇന്ന് വിരാമമായിരിക്കുന്നത്.

ഫ്രാൻസിന്റെ കടൽത്തീര നഗരമായ ലെ സാബ്ലെ ദെലോനിൽ നിന്ന് 2022 സെപ്റ്റംബർ നാലിനാണ് മത്സരം ആരംഭിച്ചത്.ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മത്സരങ്ങളിലൊന്നാണ് ഗോൾഡൻ ഗ്ലോബ് റേസ്. ഇത് അവസാനഘട്ടത്തിൽ മൂന്ന് പേരായി ചുരുങ്ങി. വഞ്ചിയുടെ തകരാറും അപകടവും മറ്റും കൊണ്ടാണ് ഭൂരിഭാഗം പേരും മത്സരത്തിൽ നിന്ന് പിന്മാറിയത്. ആധുനിക കാലത്ത് 50 വർഷം മുൻപുള്ള സമുദ്രപര്യവേഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മത്സരം നടത്തുന്നത്. ഇത്തരത്തിൽ ഏകദേ ശം 48,000 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.

ദക്ഷിണാഫ്രിക്കയുടെ വനിതാ താരം കിർസ്റ്റൻ ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്ത്. ഇവർ തന്നെയായിരുന്നു അഭിലാഷ് ടോമിയുടെ പ്രധാന എതിരാളി. കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കിർസ്റ്റൻ ലീഡ് തിരിച്ച് പിടിച്ചിരുന്നു. അഭിലാഷ് ടോമിയേക്കാൾ നൂറ് നോടിക്കൽ മൈലിൽ അധികം മുന്നിലായിരുന്നു കിർസ്റ്റൺ. ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് കിർസ്റ്റൺ തീരം തൊട്ടത്. കിഴ്സ്റ്റൻ നോയിഷെയ്ഫറിന വൻ വൻ സ്വീകരണമാണു സംഘാടകർ നൽകിയത്. അഭിലാഷിനെ സ്വീകരിക്കാനും സമാനമായ ഒരുക്കങ്ങളാണ് ഫിനിഷിങ് ലൈനിലുണ്ടാവുകയെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ അവശേഷിക്കുന്ന ഏകയാളായ ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ വളരെ പിന്നിലാണ്.ഇദ്ദേഹം ഫിനിഷ് ചെയ്യാൻ 15 ദിവസത്തിലേറെ എടുത്തേക്കും.

2022 സെപ്റ്റംബറിലും 2018-ലും അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുത്തിരുന്നു. 2018-ൽ ഇൻഡ്യൻ മഹാസമുദ്രത്തിലുണ്ടായ കൊടുങ്കാറ്റിൽ യാച്ച് തകർന്നതോടെ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകുകയും ചെയ്തിരുന്നു.

Tags: Abilash TomyGolden Globe Race
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies