മുംബൈ: ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിന് അവാർഡ് നൽകാനെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സദസിൽ നിന്നും തന്റെ അമ്മയെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുവന്നത് കണ്ട് വാക്കുകളില്ലാതെ നടൻ റിതേഷ് ദേശ് മുഖ്. ഇതിനോടകം തന്നെ നടന്റെ ട്വീറ്റ് വൈറലായി കഴിഞ്ഞു.
‘എന്റെ അമ്മയോട് കാണിച്ച സ്നേഹത്തിനും ബഹുമാനത്തിനും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല നന്ദി..’ ഇതായിരുന്നു റിതേഷ് ദേശ്മുഖിന്റെ ട്വീറ്റ്. ഏകദേശം 2.33 ലക്ഷം പേരാണ് ഏതാനും മണിക്കൂറുള്ളിൽ ഈ വീഡിയോ കണ്ടത്. റിതേഷ് ദേശ്മുഖിന് മികച്ച മഹാരാഷ്ട്രിയൻ അവാർഡ് നൽകാൻ വേണ്ടി എത്തിയതായിരുന്നു കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അവാർഡിനായി റിതേഷ് ദേശ്മുഖ് ക്ഷണിപ്പോൾ, ജ്യോതിരാദിത്യ സിന്ധ്യ നേരെ വേദിയിൽ നിന്നും സദസ്സിലേക്ക് ഇറങ്ങി നടന്നു. എല്ലാവരും അതിശയിച്ച് നിൽക്കുമ്പോൾ സദസ്സിൽ ഇരിയ്ക്കുന്ന റിതേഷ് ദേശ്മുഖിന്റെ അമ്മയെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു സിന്ധ്യ.
Dearest @JM_Scindia ji – don’t have words to express my gratitude for the love and grace you have shown towards my mother. 🙏🏽🙏🏽 Thank you so much … pic.twitter.com/yK37d1YjQV
— Riteish Deshmukh (@Riteishd) April 28, 2023
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് ജ്യോതിരാദിത്യ സിന്ധ്യയുടെ നന്ദികേടിനെ വിമർശിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്കുള്ള മറുപടി കൂടിയാണ് റിതേഷ് ദേശ്മുഖിന്റെ സിന്ധ്യയെ വാഴ്ത്തിയുള്ള ട്വീറ്റ്. നടനായ റിതേഷ് ദേശ്മുഖ് ഈയിടെ സംവിധാനത്തിലേക്കും കൂടി ചുവടുവെച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത വേദ് എന്ന മറാഠി സിനിമ വലിയ ഹിറ്റായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു റിതേഷ് ദേശ്മുഖിന് അവാർഡ് നൽകിയത്.















