ന്യൂഡൽഹി: മൻ കി ബാത്തിന്റെ നൂറാം എപ്പിസേഡിൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധ ചെയ്യും. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം പ്രത്യേക തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഒരു കോൺക്ലേവും സംഘടിപ്പിച്ചിട്ടുണ്ട്. പരമാധി ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പരിപാടി നാല് ലക്ഷം കേന്ദ്രങ്ങളിൽ പ്രക്ഷേപണം ചെയ്യും. പരിപാടി പുതുചരിത്രമാക്കാൻ മികച്ച തയ്യാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഡൽഹിയിൽ മാത്രം 6530 സ്ഥലങ്ങളിലാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ഇന്നത്തെ എപ്പിസോഡ് കാണുന്നതിന്റെ ചിത്രങ്ങൾ ജനങ്ങൾക്ക് നമോ ആപ്പിൽ അപ്ലോഡ് ചെയ്യാവുന്നതാണ്. പേരും മൊബൈൽ നമ്പരും സംസ്ഥാനവും മണ്ഡലവും രേഖപ്പെടുത്തണം. മൻ കി ബാത്ത് @100 ഹിന്ദിയ്ക്കും ഇംഗ്ലീഷിനും പുറമേ വിവിധ പ്രദേശിക ഭാഷകളിലും പ്രക്ഷേപണം ചെയ്യും.
Comments