ബെംഗ്‌ളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈസൂരിലാണ് പ്രധാനമന്ത്രി മെഗാ റോഡ് ഷോ നടത്തിയത്. പ്രധാനമന്ത്രിയ്‌ക്ക് അഭിവാദ്യങ്ങൾ നൽകുന്നതിന് നിരവധി ആളുകളാണ് റോഡിന് ഇരുവശവും തടിച്ചുകൂടിയത്.
മൈസൂരിൽ മൂന്ന് കിലോമീറ്ററാണ് റോഡ് ഷോ നടത്തിയത്. റാലിയിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പം മുതിർന്ന ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയും എസ്എ രാമദാസും ഉണ്ടായിരുന്നു. റാലിയിൽ ജനങ്ങൾ പ്രധാനമന്ത്രിയ്‌ക്ക് പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തു.
ഗൺ ഹൗസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മൈസൂരു കൊട്ടാരത്തോട് ചേർന്നാണ് റോഡ് ഷോ അവസാനിച്ചത്. റോഡ് ഷോയിൽ ജില്ലയിലും സംസ്ഥാനത്തിനുടനീളവുമുള്ള ബിജെപി നേതാക്കൾ പങ്കെടുത്തു. റോഡ് ഷോ അവസാനിപ്പിക്കുന്നതിന് മുൻപായി 300 മീറ്ററോളം അദ്ദേഹം റോഡിലൂടെ നടക്കുകയും ചെയ്തു.
Comments