മുംബൈ : സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മറച്ചുവെക്കുന്നതാണ് നല്ലതെന്നും ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന്. സൽമാൻ ഖാന്റെ ഷൂട്ടിങ് സെറ്റുകളില്‍ സ്ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് നടൻ നിര്‍ദേശിച്ചിരുന്നതായി യുവ പലക് തിവാരി വെളിപ്പെടുത്തിയിരുന്നു. ഇതിനോടാണ് സല്മാന് ഖാന്റെ പ്രതികരണം.
ഷര്‍ട്ട് അഴിച്ചുമാറ്റി സിനിമകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് എതിരെ ഇത്തരം നിലപാടെടുക്കുന്നത് ഇരട്ടത്താപ്പല്ലെ എന്നാണ് ആപ് കി അദാലത്ത് ഷോയില്‍ രജത് ശര്‍മ സല്മാന് ഖാനോട് ചോദിച്ചത്. ഇത് പെണ്‍കുട്ടികളുടെ മാത്രം കാര്യമല്ലെന്നാണ് ഇതിനോട് സല്മാന് പ്രതികരിച്ചത്.
പെണ്‍കുട്ടികളെ മാത്രം ബാധിക്കുന്ന കാര്യമല്ല ഇല്ല. ആണ്‍കുട്ടികളുടേയുമാണ്. നമ്മുടെ പെണ്‍കുട്ടികളേയും സഹോദരിമാരേയും ഭാര്യയേയും അമ്മയേയുമൊന്നും അവര്‍ നോക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല . സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മൂടി വെക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നുന്നുവെന്നും സല്മാന് ഖാന് പറഞ്ഞു.
17-ാം വയസ്സില്‍ സല്മാന് ഖാന് അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിച്ചിട്ടുണ്ടല്ലോയെന്ന് അവതാരക ചോദിച്ചു. ആ സമയത്ത് അത് കുഴപ്പമില്ലായിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ അന്തരീക്ഷം മോശമാണെന്നും താരം വെളിപ്പെടുത്തി
Comments