കേരളത്തെ അപമാനിക്കുന്ന ഒന്നും കേരളാ സ്റ്റോറിയിൽ ഇല്ല; 2 മിനിറ്റ് ട്രെയിലർ കണ്ട് അഭിപ്രായം പറഞ്ഞ പല മുതിർന്നയാളുകൾക്കും സിനിമ കണ്ടാൽ കാര്യം പിടികിട്ടും: നായിക അദാ ശർമ്മ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തെ അപമാനിക്കുന്ന ഒന്നും കേരളാ സ്റ്റോറിയിൽ ഇല്ല; 2 മിനിറ്റ് ട്രെയിലർ കണ്ട് അഭിപ്രായം പറഞ്ഞ പല മുതിർന്നയാളുകൾക്കും സിനിമ കണ്ടാൽ കാര്യം പിടികിട്ടും: നായിക അദാ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2023, 08:47 pm IST
FacebookTwitterWhatsAppTelegram

‘അരിക്കൊമ്പന്’ ശേഷം കേരളം ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മെയ് അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുന്ന ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും സംസ്ഥാനത്ത് വിദ്വേഷം പരത്തുന്നതുമാണ് സിനിമയെന്നാണ് സംസ്ഥാന സർക്കാർ ഉൾപ്പെടെ ഉയർത്തുന്ന വിമർശനം. ഇക്കാരണത്താൽ സിനിമ ബഹിഷ്‌കരിക്കണമെന്നും ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്നുമുള്ള വാദങ്ങളും മന്ത്രിമാർ അടക്കം ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അദാ ശർമ്മ.

രണ്ട് മിനിറ്റ് നീളമുള്ള ട്രെയിലർ മാത്രം കണ്ട് ഇത്തരത്തിൽ പ്രതികരിക്കരുതെന്നും എല്ലാവരും സിനിമ കണ്ടതിന് ശേഷം അഭിപ്രായം പറയണമെന്നുമായിരുന്നു അദാ ശർമ്മയുടെ പ്രതികരണം. കേരളത്തെ അധിക്ഷേപിക്കുന്ന തരത്തിൽ ഒന്നും തന്നെ ചിത്രീകരിച്ചിട്ടില്ലെന്ന് സിനിമ കണ്ടുകഴിഞ്ഞാൽ മനസിലാകുമെന്നും അവർ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

https://twitter.com/adah_sharma/status/1652993473149300736/photo/1

” രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ മാത്രം കണ്ടതിന് ശേഷം വലിയ ചുമതലകളിൽ ഇരിക്കുന്നവർ ഉൾപ്പെടെ നിരവധി മുതിർന്നവർ കേരളാ സ്‌റ്റോറിയെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. മുതിർന്നവരെ ബഹുമാനിക്കണമെന്നാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് അവർക്ക് എല്ലാവിധ ബഹുമാനവും നൽകി പറയുകയാണ്. നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളിൽ നിന്നും രണ്ട് മണിക്കൂർ മാറ്റിവച്ച് സിനിമ കാണാൻ തയ്യാറാവുക. കേരളത്തെ അപകീർത്തിപ്പെടുത്ത രീതിയിൽ ഒന്നും തന്നെ ഞങ്ങൾ സിനിമയിൽ കാണിച്ചിട്ടില്ലെന്ന് നിങ്ങൾക്ക് അപ്പോൾ മനസിലാക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പാണ്. ജയ്ഹിന്ദ്!” അദാ ശർമ്മ കുറിച്ചു.

ഏറ്റവുമധികം പേർ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയിൽ കേരളാ സ്റ്റോറി ഇന്ന് ഒന്നാമതാണെന്നും അതിൽ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ്, അജണ്ട, മതം വേഴ്‌സസ് മതം എന്നീ ഉദ്ദേശ്യങ്ങളല്ല കേരളാ സ്റ്റോറിക്കുള്ളത്. അതിനേക്കാൾ ഉപരിയായി നിൽക്കുന്ന ഒന്നുണ്ട്. ജീവിതവും മരണവും. കേരളാ സ്റ്റോറി സംസാരിക്കുന്നത് ഭീകരതയും മനുഷ്യത്വവുമാണ്. ഈ ചിത്രത്തെ പ്രൊപ്പഗണ്ട എന്ന് വിളിക്കുന്നതിലൂടെ ജീവിതം തകർന്ന് തരിപ്പണമായ സ്ത്രീകളുടെ കഥയാണ് അവിടെ കുഴിച്ചുമൂടപ്പെടുന്നതെന്നും അദാ ശർമ്മ പറഞ്ഞു.

Tags: The Kerala StorykeralaAdah Sharma
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies