തിരുവനന്തപുരം: പ്രേമാഭ്യാർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിക്ക് നേരെ ആക്രമണം. പത്താം ക്ലാസ്സ് വിദ്യാർത്ഥിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. തിരുവനന്തപുരം വർക്കല വെട്ടിയൂരിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കിൻഫ്രാ ജീവനക്കാരനായ കൃഷ്ണ രാജാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് സ്ഥിരമായിരുന്നു. സംഭവത്തിൽ വർക്കല പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
Comments