കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയക്ക് ഓരു മാറ്റവുമില്ലെന്നും പഴയതുപോലെ തന്നെയാണെന്നും അനിൽ കെ ആന്റണി. ഒരിക്കലും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളാണ് കാലങ്ങളായി കോൺഗ്രസ് പ്രകടന പത്രികയിൽ അവതരിപ്പിക്കുന്നത്. ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് പറയുന്നത് പ്രീണനത്തിന് വേണ്ടി മാത്രമാണെന്നും അനിൽ കൂട്ടിച്ചേർത്തു.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്നും പിഎഫ്ഐയും ബജ്റംഗ്ദളും ഓരേപോലെയാണെന്നും കോൺഗ്രസ് പറയുന്നുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ യുവജന പ്രസ്ഥാനമായ ബജ്റംഗ്ദൾ സംസ്ഥാനത്തെ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ കോൺഗ്രസിന്റെ പ്രകടന പത്രികയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.
Comments