മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതിയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രേംലിനിലാണ് ആക്രമണമുണ്ടായത്. രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ സുരക്ഷാ സേന വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ യുക്രെയ്‌നാണെന്ന് റഷ്യ ആരോപിച്ചു. പുടിനെ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും റഷ്യ ആരോപിച്ചു.
ആസൂത്രിത ഭീകരാക്രമണമെന്നും തിരിച്ചടിയ്ക്കുമെന്നും റഷ്യ വ്യക്തമാക്കി. ആക്രമണത്തിൽ പുടിന് പരിക്കേറ്റിട്ടില്ലെന്നും ക്രേംലിൻ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെന്നുമാണ് വിവരം. ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്റ് പരിസരത്ത് ഇല്ലായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തിൽ പങ്കില്ലെന്നാണ് യുക്രെയ്ൻ നൽകുന്ന വിശദീകരണം. ക്രേംലിനിൽ ആക്രമണം നടത്തിയാൽ യുദ്ധത്തിന് പരിഹാരമാകില്ലെന്നും അതിനാൽ ഡ്രോൺ ആക്രമണവുമായി ബന്ധമില്ലെന്നും യുക്രെയ്ൻ വക്താവ് മിഖൈലോ പൊഡാലിയാക് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
The dome of the Kremlin was set on fire to celebrate Russia's Defeat Day@KremlinRussia_E@mod_russia#Moscow #Russia#Kyiv #Ukraine 🇺🇦#Kherson #Bakhmut pic.twitter.com/QORymzCZ34
— RakanSlmaan (@RakanSlmaan) May 3, 2023
Comments