പ്രഖ്യാപനം പാഴ് വാക്കായി തുടരുന്നു; സിനിമ സെറ്റിലെ മയക്കുമരുന്ന് ഉപയോഗം തടയാതെ സർക്കാർ; പരിശോധനയുമില്ല പരാതിയുമില്ല, ആരോപണങ്ങൾ മാത്രം ബാക്കി
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രഖ്യാപനം പാഴ് വാക്കായി തുടരുന്നു; സിനിമ സെറ്റിലെ മയക്കുമരുന്ന് ഉപയോഗം തടയാതെ സർക്കാർ; പരിശോധനയുമില്ല പരാതിയുമില്ല, ആരോപണങ്ങൾ മാത്രം ബാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 11:35 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സിനിമ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി കർശന നടപടിയെടുക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴ് വാക്കായി തുടരുകയാണ്. മൂന്നര വർഷം മുൻപ് സിനിമയിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നിർമാതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ സെറ്റുകളിൽ റെയ്ഡ് നടത്താനോ കേസ് എടുക്കാനോ പോലീസിനോ എക്‌സൈസിനോ കഴിഞ്ഞിരുന്നില്ല. ചില നടൻമാരെ ലക്ഷ്യമിട്ടുള്ള ഭീഷണിയ്‌ക്കപ്പുറം രേഖാമൂലം പരാതി നൽകുന്നതിനോ തെളിവ് നൽകുന്നതിനോ ആരോപണം ഉന്നിയിച്ച് രംഗത്തെത്തിയ സിനിമ സംഘടനകളും ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം.

മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും കേന്ദ്രമാണ് സിനിമാ മേഖലയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കകൾ. വ്യക്തമായ തെളിവുകളും പരാതിയും ഇവർ നൽകിയിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഷെയ്ൻ നിഗം വിവാദം കത്തി നിൽക്കെ അന്നത്തെ സിനിമ മന്ത്രി എ കെ ബാലൻ നടത്തിയ പ്രഖ്യാപനമായിരുന്നു ശക്തമായ നടപടി സ്വീകരിക്കുമെന്നത്. സിനിമ സെറ്റിൽ മയക്കുമരുന്നാണെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്നും ആരോപണം ഉന്നയിച്ചവർ പരാതി നൽകിയാൽ കർശന നടപടിയെന്നുമായിരുന്നു ഉറപ്പ നൽകിയിരുന്നത്. എന്നാൽ ഇതിൽ നടപടികൾ സ്വീകരിച്ചിരുന്നില്ല.

മൂന്നര വർഷത്തിന് ശേഷവും ഇതേ നടനെതിരെയാണ് സമാന ആരോപണവും വിലക്കും ഉയർന്നിരിക്കുന്നത്. അന്ന് രംഗത്തെത്തിയതും ഇതേ നിർമാതാക്കളായിരുന്നു. ഇന്ന് രണ്ട് സിനിമ താരങ്ങൾക്കെതിരെയാണ് ആരോപണങ്ങൾ. സിനിമ സെറ്റിൽ മയക്കുമരുന്നിന്റെ ഉപയോഗം വളരെ വലുതാണെന്ന് നടൻമാരും നിർമാതാക്കളും സംവിധായകരും സമ്മതിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സെറ്റുകളിൽ ഒറ്റ റെയ്ഡ് പോലും നടത്തുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിവരം അപ്പപ്പോൾ നൽകിയാൽ മാത്രമാണ് റെയ്ഡ് നടത്തിയത് കൊണ്ട് പ്രയോജനം.

സിനിമ സെറ്റിന്റെ ഒരു ദിവസത്തെ നടത്തിപ്പ് ചെലവ് 3 മുതൽ അഞ്ച് ലക്ഷം രൂപവരെയാണ്. ഇക്കാരണത്താൽ തന്നെ മയക്ക് മരുന്ന് പരാതികൾ നൽകി സെറ്റിൽ റെയ്ഡ് നടന്നാൽ ആ ദിവസത്തെ ഷൂട്ടിംഗ് മുടങ്ങും. ഇത്‌കൊണ്ട് തന്നെ നിർമാതാക്കൾ ഇതിന് മുതിരില്ല.

Tags: kerala
Share
Tweet
SendShare

More News from this section

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

‘വന്ദേ മാതരം’ സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം; കേരളത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡ്വ. എസ്. സുരേഷ്

ഇരട്ട ചക്രവാതച്ചുഴി, ഓണത്തിന് മഴ കനക്കും; ഞായറാഴ്ച മുതൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നിരവധി ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചിയിൽ നിന്ന് കാണാതായ 13കാരി 4,000 കിലോമീറ്റർ അകലെ ഒഡിഷയിലെ നക്സൽ ബാധിത കാട്ടിൽ; അർധരാത്രി മിന്നൽ പരിശോധന നടത്തി കേരള പൊലീസ് രക്ഷപ്പെടുത്തി

Latest News

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies