തിരുവനന്തപുരം ; കേരള സ്റ്റോറി സിനിമയുടെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. സിനിമയുടെ ട്രെയിലർ മതസ്പർദ്ധ ഉണ്ടാക്കുന്നതും മുസ്ലിം സമുദായത്തെ ഐസ്ഐഎസ് എന്ന തീവ്രവാദി സംഘടനയുടെ റിക്രൂട്ടിംഗ് ഏജന്റായി ചിത്രീകരിക്കുന്നതുമാണെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് നൽകിയ പരാതിയിൽ പറയുന്നു.
കേരളത്തിൽ നിലവിലില്ലാത്ത സാഹചര്യത്തിനെ വ്യാജമായി നിർമ്മിച്ച് കേരളത്തിന്റെ കഥയാണ് എന്ന് തലക്കെട്ട് പ്രദർശിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.
ലോകത്തിനാകെ മാതൃകയായ മഹത്തായ കേരള മോഡലിനെ കരിവാരി തേക്കുന്നതുമാണ്.ഇത് സാധാരണക്കാരായ ജനങ്ങളിൽ ഭയവും ഭീതിപ്പിയും ജനിപ്പിക്കും. കേരളത്തിന് പുറത്തുള്ളവരിൽ കേരളീയരോട് സ്പർദ്ദയും വെറുപ്പും ഉണ്ടാവാൻ ഇത് കാരണമാവും. സിനിമയുടെ ട്രെയിലർ IPC Sec 153 A,295 A പ്രകാരം ക്രിമിനൽ കുറ്റകൃത്യമാണെന്നും പരാതിയിൽ പറയുന്നു.
Comments