'സിനിമയ്ക്ക് പിന്നിലെ അധ്വാനത്തെക്കുറിച്ച് ചിന്തിക്കുക'; ദി കേരള സ്റ്റോറിയുടെ റിലീസ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം വീണ്ടും തള്ളി സുപ്രീം കോടതി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സിനിമയ്‌ക്ക് പിന്നിലെ അധ്വാനത്തെക്കുറിച്ച് ചിന്തിക്കുക’; ദി കേരള സ്റ്റോറിയുടെ റിലീസ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം വീണ്ടും തള്ളി സുപ്രീം കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2023, 05:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ഹർജി വീണ്ടും സുപ്രീം കോടതിയിൽ. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി വീണ്ടും തള്ളി. ചിത്രത്തിന്റെ റിലീസിനെതിരായ ഹർജി പരിഗണിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. ‘സിനിമയ്‌ക്ക് പിന്നിലെ അധ്വാനവും, സാമ്പത്തിക ചെലവും ചിന്തിക്കണമെന്ന്  കോടതി ചൂണ്ടിക്കാട്ടി. സമാനമായ ഹർജി ഇതിനകം നിലനിൽക്കുന്ന കേരള ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന മെയ് 5-ന് മുമ്പ് ഹൈക്കോടതിയിൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

അതേസമയം ദി കേരള സ്റ്റോറി നാളെ തീയേറ്ററുകളിലെത്തും. സെൻസർ ബോർഡിന്റെ നിർദ്ദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തീയേറ്ററുകളിൽ എത്തുക. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. സിനിമയിലെ ഐഎസ്ഐഎസ്, ഔറംഗസേബ്, ആലംഗീർ എന്നിവരെക്കുറച്ചുള്ള പരാമർശങ്ങൾക്ക് സെൻസർ ബോർഡ് തെളിവു വാങ്ങിയിരുന്നു. സിനിമയിൽ പരാമർശിച്ചിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സബ്ടൈറ്റിൽ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിന് സബ്ടൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

നേരത്തെയും സിനിമയുടെ പ്രദർശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജം ഇയ്യത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതിന് പകരം കേരള ഹൈക്കോടതിയെ സമീപിക്കാനും അപേക്ഷ നൽകിയാൽ കേസ് ഇന്നു തന്നെ പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. സിനിമയുടേത് സാങ്കൽപിക കഥയാണെന്ന മുന്നറിയിപ്പ് കൂടി ചേർക്കണമെന്ന ആവശ്യം നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ അംഗീകരിച്ചില്ല. പ്രത്യേക മുന്നറിയിപ്പ് വേണമെന്ന് ഹർജിക്കാർക്ക് വേണ്ടി വൃന്ദ ഗ്രോവർ വാദിച്ചിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലും കുർബാൻ അലിയുടെ ഹർജി എത്തിയിരുന്നു. സിനിമ പൂർണമായി നിരോധിക്കണമെന്ന ആവശ്യമാണ് ഹർജിയിലൂടെ കൂർബാൻ അലി ഉന്നയിച്ചത്. മദ്രാസ് ഹൈക്കോടതിയിലും ചിത്രത്തിനെതിരെ ഹർജിയുണ്ട്.

Tags: The Kerala Story
Share
Tweet
SendShare

More News from this section

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

Latest News

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies